കഞ്ചാവുമായി തമിഴ്നാട് സ്വദേശികൾ പിടിയിൽ

തളിപ്പറമ്പ്: 1.2 കി.ഗ്രാം കഞ്ചാവുമായി രണ്ട് തമിഴ്നാട് സ്വദേശികൾ എക്സൈസി​െൻറ പിടിയിലായി. പെരുമു എന്ന പെരുമാൾ തേവർ (50), രാമു എന്ന റോബർട്ട് (32) എന്നിവരാണ് അറസ്റ്റിലായത്. എക്സൈസ് സർക്കിൾ ഇൻസ്പെകടർ എസ്. കൃഷ്ണ കുമാറും സംഘവും കാര്യാമ്പലം ഭാഗത്ത് നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്. ഇടപാടുകാരെന്ന നിലയിൽ രണ്ട് ദിവസമായി വേഷപ്രച്ഛന്നരായി നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് ഇവരെ പിടികൂടിയത്. പ്രിവൻറിവ് ഓഫിസർമാരായ എബി തോമസ്, കെ.പി. മധുസൂദനൻ, സി.ഇ ഓഫിസർമാരായ വി. മനോജ്, കെ.ടി.എൻ. മനോജ്, സി.വി. അനിൽകുമാർ എന്നിവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.