തളിപ്പറമ്പുകാരുടെ മനം കവർന്ന ഡിവൈ.എസ്.പി കണ്ണൂരിലേക്ക്

തളിപ്പറമ്പ്: ഡിവൈ.എസ്.പി കെ.വി. വേണുഗോപാൽ കണ്ണൂരിലേക്ക് സ്ഥലംമാറി പോകുന്നത് തളിപ്പറമ്പ് മേഖലയിലെ സമാധാന പ്രേമികളുടെയുള്ളിൽ ഇടംനേടിക്കൊണ്ടാണ്. 2017 ജനുവരി 24ന് തളിപ്പറമ്പിൽ ചുമതലയേറ്റ ഇദ്ദേഹത്തിന് പ്രമാദമായ ഒട്ടേറെ കേസുകളിൽ തുമ്പുണ്ടാക്കാനും സംയമനത്തിലൂടെ സംഘർഷം ഇല്ലാതാക്കാനും കഴിഞ്ഞിട്ടുണ്ട്. വർഷങ്ങൾക്കുമുമ്പ് നടന്ന കുഞ്ഞമ്പു ഡോക്ടറുടെ മക‍​െൻറ കൊലപാതകത്തിലെയും സ്വത്ത് തട്ടലിലെയും പ്രതികളെ പിടിച്ചതിനൊപ്പം ജില്ല സഹകരണ ബാങ്കിൽ വനിതാ മാനേജർ നടത്തിയ മുക്കുപണ്ട തട്ടിപ്പ് കണ്ടെത്തിയതും പഴയങ്ങാടിയിലെ ജ്വല്ലറി കവർച്ചക്കേസിനും പറശ്ശിനിക്കടവ് പീഡനക്കേസിനും തുമ്പുണ്ടാക്കി പ്രതികളെ വലയിലാക്കിയതും അന്വേഷണ ജീവിതത്തിൽ ഇദ്ദേഹത്തി​െൻറ തൊപ്പിയിലെ പൊൻതൂവലുകളായിരുന്നു. കീഴാറ്റൂർ വയലിൽ ബൈപാസിനെതിരെ വയൽക്കിളി പ്രവർത്തകരും സി.പി.എം പ്രവർത്തകരും തമ്മിൽ രൂപപ്പെട്ട സംഘർഷം ഒഴിവാക്കിയത് ഡിവൈ.എസ്.പിയുടെ ഇടപെടലിലൂടെയാണ്. എല്ലാ സംഘടനകളുമായും സഹകരിച്ച ഇദ്ദേഹം ജനമൈത്രി പൊലീസി​െൻറ ഭാഗമായി ക്ലാസുകൾ കൈകാര്യം ചെയ്യുന്നതിലും കഴിവുതെളിയിച്ചു. കരുത്തനായ അന്വേഷണ ഉദ്യോഗസ്ഥനെന്ന നിലയിൽതന്നെയാണ് കെ.വി. വേണുഗോപാലിനെ ജില്ല ആസ്ഥാനത്ത് നിയമിച്ചിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.