തളിപ്പറമ്പ്: കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന . കെ.പി.സി.സി വർക്കിങ് പ്രസിഡൻറ് കെ. സുധാകരൻ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ലോക രാഷ്ട്രങ്ങൾക്ക് മുന്നിൽ ഇന്ത്യൻ പ്രധാനമന്ത്രിക്ക് ഉണ്ടായിരുന്ന മതിപ്പും ആദരവും മോദി ഇല്ലാതാക്കിയെന്നും നെഹ്റുവിന് ലഭിച്ച അംഗീകാരം സ്വന്തമാക്കാൻ ഉലകം ചുറ്റിയ മോദി തളർന്നുപോയെന്നും സുധാകരൻ പറഞ്ഞു. പി.ടി. മാത്യു അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി എം.എം. നസീർ, ബെന്നി ബഹന്നാൻ, ജോസഫ് വാഴക്കൻ, കൊടിക്കുന്നേൽ സുരേഷ്, ലതിക സുഭാഷ്, ഒ. നാരായണൻ, കെ.സി. അബു, സതീശൻ പാച്ചേനി തുടങ്ങിയവർ സംസാരിച്ചു. എ.ഡി. സാബൂസ് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.