ജനമഹായാത്ര ഇന്ന് ശ്രീകണ്ഠപുരത്ത്

ശ്രീകണ്ഠപുരം: കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്രക്ക് ചൊവ്വാഴ്ച രാവിലെ 10ന് ശ്രീകണ്ഠപുരത്ത് സ്വീകരണം നൽകും. ജാഥാ ക്യാപ്റ്റനെ കോൺഗ്രസ് ഓഫിസ് പരിസരത്തുനിന്ന് പ്രവർത്തകർ സ്വീകരിച്ച് സമ്മേളന നഗരിയിൽ എത്തിക്കും. തിങ്കളാഴ്ച വൈകീട്ട് ശ്രീകണ്ഠപുരത്ത് നടന്ന വിളംബര ജാഥക്ക് ഡി.സി.സി വൈസ് പ്രസിഡൻറ് മുഹമ്മദ് ബ്ലാത്തൂർ, സെക്രട്ടറിമാരായ പി.ജെ. ആൻറണി, കെ.പി. ഗംഗാധരൻ, കെ.വി. ഫിലോമിന, നഗരസഭ ചെയർമാൻ പി.പി. രാഘവൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് എം.ഒ. മാധവൻ, പി.പി. ചന്ദ്രാംഗദൻ, പി.ടി. കുര്യാക്കോസ്, അപ്പു കണ്ണാവിൽ തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.