പയ്യന്നൂർ: രാമന്തളി താമരതുരുത്തി കണ്ണങ്ങാട്ടു ഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സവം ചൊവ്വാഴ്ച തുടങ്ങും. വൈകീട്ട് ശങ്കരനാരായണ ക്ഷേത്രത്തിൽ നിന്ന് ദീപവും തിരിയും എഴുന്നള്ളിക്കും. രാത്രി 7.30ന് സാംസ്കാരിക സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. ഡോ. ആർ.സി. കരിപ്പത്ത് പ്രഭാഷണം നടത്തും. ചടങ്ങിൽ മാത്രാടൻ നാരായണൻ, കൃഷ്ണൻ പണിക്കർ, കണ്ണൻ പെരുവണ്ണാൻ എന്നിവരെ ആദരിക്കും. രാത്രി ഡാൻസ് നൈറ്റ് അരങ്ങേറും. എട്ടിന് രാവിലെ കണ്ണങ്ങാട്ടു ഭഗവതിയുടെ തിരുമുടി നിവരും. ഉച്ചക്ക് അന്നദാനമുണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.