പൂന്തുരുത്തി പെരുങ്കളിയാട്ടത്തിന് തിരിതെളിഞ്ഞു

പയ്യന്നൂർ: പൂന്തുരുത്തി മുച്ചിലോട്ട‌് ഭഗവതി ക്ഷേത്രത്തിൽ 13 വർഷത്തിന് ശേഷം നടക്കുന്ന പെരുങ്കളിയാട്ടത്തിന് തിരിതെളിഞ്ഞു. പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നിന്നും കണ്ടങ്കാളി സോമേശ്വരി ക്ഷേത്രത്തിൽ നിന്നും ദീപവും തിരിയും ക്ഷേത്ത്രിലെത്തിച്ചു. ഈ ദീപത്തിൽ നിന്നും കന്നിക്കലവറയിലെ കെടാവിളക്കിലേക്കും കലവറയിലെ അടുപ്പിലേക്കും ദീപം പകർന്നതോടെ നാലു ദിവസം നീണ്ടുനിൽക്കുന്ന പെരുങ്കളിയാട്ടത്തിന് തുടക്കമായി. തിങ്കളാഴ്ച വൈകീട്ട് സാംസ‌്കാരിക സമ്മേളനം കർണാടക അർബൻ െഡവലപ‌്മ​െൻറ് - ഹൗസിങ് കാബിനറ്റ‌് മന്ത്രി യു.ടി. ഖാദർ ഉദ‌്ഘാടനം ചെയ്തു. സജീവ് മറോളി അധ്യക്ഷത വഹിച്ചു. മദ്രാസ‌് ഹൈകോടതി ജ‌സ‌്റ്റിസ‌് എസ‌്. വൈദ്യനാഥൻ, ടി.എസ‌്. കല്യാണരാമൻ, ഗോകുലം ഗോപാലൻ എന്നിവർ മുഖ്യാതിഥികളായി. നഗരസഭ ചെയർമാൻ ശശി വട്ടക്കൊവ്വൽ, പി.വി. മോഹനൻ, പി.വി. കുഞ്ഞപ്പൻ, വി. ബാലൻ, ബഷീർ ആറങ്ങാടി, രാജീവൻ വടക്കേടത്ത് എന്നിവർ സംസാരിച്ചു. പി. തമ്പാൻ സ്വാഗതവും പി.വി. വിനോദ് കുമാർ നന്ദിയും പറഞ്ഞു. തുടർന്ന‌് സ‌്നേഹ സതീഷി​െൻറ സംഗീതക്കച്ചേരി, കോഴിക്കോട‌് നവചേതനയുടെ 'നയാപൈസ' നാടകം എന്നിവ അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.