കരുവള്ളി-മഞ്ഞകല്ല് റോഡ്​ ഉദ്ഘാടനം

ഇരിട്ടി: തില്ലങ്കേരി പഞ്ചായത്ത് വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി ടാറിങ് പ്രവൃത്തി പൂർത്തീകരിച്ച കരുവള്ളി-മഞ്ഞക ല്ല് റോഡി​െൻറ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് പി.പി. സുഭാഷ് നിർവഹിച്ചു. 370 മീറ്റർ റോഡ് 10 ലക്ഷം രൂപ ചെലവിലാണ് ടാറിങ് പൂർത്തീകരിച്ചത്. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം വി.കെ. കാർത്യായനി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് സി. ഷൈമ, കെ.വി. ആശ, കക്കണ്ടി പ്രഭാകരൻ, വി. രമേശൻ, ഷൈജ, എൽ.എസ്.ജി.ഡി എൻജിനീയർ സുജ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.