കണ്ണൂർ ജില്ല അത്​ലറ്റിക്സ് ചാമ്പ്യൻഷിപ്പ്: സി.എച്ച്.എം മെമ്മോറിയൽ ഹയർസെക്കൻഡറിക്ക് ഓവറോൾ കിരീടം

കല്യാശ്ശേരി: കണ്ണൂർ ജില്ല അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ എളയാവൂർ സി.എച്ച്.എം മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ ഓവറ ോൾ കിരീടം നേടി. മാങ്ങാട്ടുപറമ്പ് കണ്ണൂർ സർവകലാശാല കായികവിഭാഗം സിന്തറ്റിക് ട്രാക്കിൽ രണ്ടുദിവസമായി നടന്ന മത്സരങ്ങൾ ഞായറാഴ്ച വൈകുന്നേരം സമാപിച്ചു. 262 പോയൻറുകളുമായാണ് എളയാവൂർ ഒന്നാംസ്ഥാനം നേടിയത്. 119 പോയൻറുകൾ നേടി ഉക്കാസ്മൊട്ട കൃഷ്ണപ്പിള്ള സ്മാരക കേന്ദ്രം രണ്ടാം സ്ഥാനവും തിലാന്നൂർ യൂനിവേഴ്സൽ ക്ലബ് 74 പോയൻറ് നേടി മൂന്നാം സ്ഥാനവും നേടി. മത്സരങ്ങളിൽ കണ്ണൂർ ജില്ലയിലെ നൂറോളം കല-സാംസ്കാരിക സംഘടനകളും വിദ്യാഭ്യാസസ്ഥാപനങ്ങളും പങ്കെടുത്തു. സമാപനസമ്മേളനത്തിൽ കണ്ണൂർ സർവകലാശാല ഫിസിക്കൽ എജുക്കേഷൻ മേധാവി ഡോ. പി.ടി. ജോസഫ് ട്രോഫികൾ നൽകി. ബേബി ആൻറണി അധ്യക്ഷതവഹിച്ചു. പി.പി. ബിനീഷ്, അത്ലറ്റിക്സ് അസോസിയേഷൻ ടെക്നിക്കൽ ഡയറക്ടർ ജോയ് മാത്യു, സായി കോച്ച് ജോസ് മാത്യു, പി. നാരായണൻകുട്ടി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.