കോൺഗ്രസ് സമ്മേളനം: 90ാം വാർഷികാഘോഷത്തിന് സമാപനം പയ്യന്നൂർ: പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു തുടങ്ങിവെക് കുകയും കോൺഗ്രസ് സർക്കാറുകൾ പ്രാവർത്തികമാക്കുകയും ചെയ്ത നേട്ടങ്ങളെ നാലരവർഷം കൊണ്ട് ചവിട്ടിമെതിച്ച സർക്കാറാണ് നരേന്ദ്ര മോദിയുടേതെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഇതിെൻറ ഏറ്റവും വലിയ ഉദാഹരണമാണ് പ്ലാനിങ് കമീഷൻ നിർത്തലാക്കിയ നടപടിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പയ്യന്നൂർ ഗാന്ധി പാർക്കിൽ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിെൻറ ലക്ഷ്യം പൂർണ സ്വരാജാണെന്ന് പ്രഖ്യാപിക്കുന്നതിനുള്ള പ്രമേയം ആദ്യമായി അംഗീകരിച്ച 1928ലെ കേരളാ പ്രദേശ് കോൺഗ്രസ് സമ്മേളനത്തിെൻറ 90ാം വാർഷിക സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു. കെ.സി. ജോസഫ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. പി.എം. സുരേഷ് ബാബു, ബെന്നി ബഹനാൻ, ഷാനിമോൾ ഉസ്മാൻ, സുമ ബാലകൃഷ്ണൻ, കെ.എൽ. പൗലോസ്, ജി. രതികുമാർ, സതീശൻ പാച്ചേനി, ഹക്കീം കുന്നിൽ, കെ. സുരേന്ദ്രൻ, പ്രഫ. എ.ഡി. മുസ്തഫ, എം.പി. ഉണ്ണികൃഷ്ണൻ, എം. നാരായണൻകുട്ടി, എം.പി. മുരളി തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.