തലശ്ശേരി: ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂനിയന്‍ ജില്ല പ്രസിഡൻറായി അഡ്വ. പി. ശശിയെയും സെക്രട്ടറിയായി അഡ്വ. വിനോദ്കുമാ ര്‍ ചമ്പളോനെയും തലശ്ശേരിയില്‍ നടന്ന ജില്ല സമ്മേളനത്തിൽ തെരഞ്ഞെടുത്തു. അഡ്വ. കെ. അജിത്ത്കുമാര്‍, അഡ്വ. ടി.വി. അജയകുമാര്‍, അഡ്വ. എം.കെ. വേണുഗോപാല്‍, അഡ്വ. ജി.പി. ഗോപാലകൃഷ്ണന്‍ (വൈ. പ്രസി.), അഡ്വ. കെ. വിശ്വന്‍, അഡ്വ. കെ.വി. ഗണേശന്‍, അഡ്വ. പി. വിമലകുമാരി, അഡ്വ. പ്രീതി പറമ്പത്ത് (ജോ. സെക്ര.), അഡ്വ. പി.കെ. അന്‍വര്‍ (ട്രഷ.) എന്നിവരാണ് മറ്റു ഭാരവാഹികള്‍. ജില്ല സമ്മേളനം ഒാംബുഡ്‌സ്മാന്‍ ജസ്റ്റിസ് കെ.കെ. ദിനേശന്‍ ഉദ്ഘാടനംചെയ്തു. ജില്ല പ്രസിഡൻറ് അഡ്വ. കെ. അജിത്ത്കുമാര്‍ അധ്യക്ഷതവഹിച്ചു. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അഡ്വ. മഞ്ചേരി ശ്രീധരന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി. എ.എന്‍. ഷംസീര്‍ എം.എല്‍.എ, യൂനിയന്‍ ദേശീയ വൈസ് പ്രസിഡൻറ് അഡ്വ. ഇ.കെ. നാരായണന്‍, സംസ്ഥാന വൈസ് പ്രസിഡൻറുമാരായ അഡ്വ. പാരിപ്പള്ളി രവീന്ദ്രന്‍, അഡ്വ. കെ. വിജയകുമാര്‍, ദേശീയ എക്‌സിക്യൂട്ടിവ് അംഗം അഡ്വ. എം.പി. രാമചന്ദ്രന്‍, ബാര്‍ കൗണ്‍സില്‍ അംഗം അഡ്വ. എം. ഷറഫുദ്ദീന്‍, പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ബി.പി. ശശീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. അഡ്വ. കെ. വിശ്വന്‍ സ്വാഗതവും അഡ്വ. ജി.പി. ഗോപാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു. സംസ്ഥാന സെക്രട്ടറി അഡ്വ. ബി. രാജേന്ദ്രന്‍ സംഘടന റിപ്പോര്‍ട്ടും ജില്ല സെക്രട്ടറി വിനോദ്കുമാര്‍ ചമ്പളോന്‍ പ്രവര്‍ത്തനറിപ്പോര്‍ട്ടും അവതരിപ്പിച്ചു. 170 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. അഡ്വ. പി. ശശി സംസാരിച്ചു. മുതിര്‍ന്ന അഭിഭാഷകരായ എം. ബാലകൃഷ്ണന്‍ നായര്‍, എം. ബാലസുബ്രഹ്മണ്യം, ശ്രീധരന്‍ നമ്പ്യാര്‍, മഹമ്മൂദ് എന്നിവരെ ജസ്റ്റിസ് കെ.കെ. ദിനേശന്‍ ആദരിച്ചു. ശാരീരികപ്രയാസം കാരണം ആദരിക്കല്‍ ചടങ്ങിലെത്താന്‍ സാധിക്കാതിരുന്ന അഡ്വ. വി. ബാലനെ ജസ്റ്റിസ് കെ.കെ. ദിനേശന്‍ സന്ദര്‍ശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.