തെരഞ്ഞെടുപ്പ്​ ഒരുക്കങ്ങളിലേക്ക്​ സി.പി.എം; മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ കുടുംബസംഗമത്തോടെ തുടക്കം വൈ. ബഷീർ

കണ്ണൂർ: ലോക്സഭ തെരഞ്ഞെടുപ്പിന് സജ്ജമാകുന്നതി​െൻറ ഭാഗമായി കുടുംബസംഗമങ്ങളോടെ സി.പി.എം ഒരുങ്ങുന്നു. മുഖ്യമന് ത്രി പിണറായി വിജയ​െൻറ മണ്ഡലമായ ധർമടത്ത് ജനുവരി 22 മുതൽ ആരംഭിക്കുന്ന കുടുംബസംഗമങ്ങളോടെയാണ് തുടക്കം. ധർമടം മണ്ഡലത്തിലെ എല്ലാ ലോക്കലുകളിലും കുടുംബസംഗമങ്ങൾ നടത്തും. മുഖ്യമന്ത്രി എല്ലാ സംഗമങ്ങളിലും നേരിട്ട് പെങ്കടുക്കും. ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ട് കേൾക്കുന്നതിനും പരിഹരിക്കുന്നതിനും മാർഗനിർദേശങ്ങൾ ആരായുന്നതിനുമാണ് നേരിട്ട് സന്ദർശനം നടത്തുന്നത്. സംഗമത്തിൽ പെങ്കടുക്കുന്നതിനായി മണ്ഡലത്തിലെ എല്ല ജനങ്ങൾക്കും കത്തയച്ചിട്ടുണ്ട്. സംഗമങ്ങൾ നടക്കുന്ന സമയവും സ്ഥലവും അറിയിച്ചാണ് കത്തയച്ചിരിക്കുന്നത്. മുമ്പും ധർമടം മണ്ഡലത്തിൽ കുടുംബസംഗമങ്ങൾ സംഘടിപ്പിച്ചിട്ടുണ്ടെങ്കിലും ഇത്രയും വിപുലമായ രീതിയിൽ ആദ്യമായാണ് പരിപാടികൾ ഒരുക്കിയിരിക്കുന്നത്. സമീപകാലത്ത് ജനങ്ങളെ വർഗീയമായി വേർതിരിക്കുന്നതിനുണ്ടായ ശ്രമങ്ങളുൾപ്പെടെയുള്ള കാര്യങ്ങളും ജനങ്ങൾക്കു മുന്നിലവതരിപ്പിക്കും. നേരേത്തയും മണ്ഡലത്തിൽ കുടുംബ സംഗമങ്ങൾ നടത്തിയിരുെന്നങ്കിലും ഇത്തവണ കൂടുതൽ വിപുലമായാണ് പരിപാടികൾ ഒരുക്കിയിരിക്കുന്നത്. സുപ്രധാനമായ ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ജനഹിതമറിയുന്നതിനും പാർട്ടി അനുഭാവികളെ കൂടുതൽ അടുപ്പിക്കുന്നതിനുമുള്ള നയത്തി​െൻറ ഭാഗംകൂടിയാണ് സംഗമങ്ങൾ. ജനുവരി 22ന് പടുവിലായി, പിണറായി, ധർമടം നോർത്ത്, മുഴപ്പിലങ്ങാട്, പെരളശ്ശേരി എന്നിവിടങ്ങളിലും 23ന് ചെമ്പിലോട്, പാറപ്രം, എരുവട്ടി വെസ്റ്റ്, വേങ്ങാട് എന്നിവിടങ്ങളിലും സംഗമങ്ങൾ നടക്കും. ഫെബ്രുവരി 19, 20 തീയതികളിലും സംഗമങ്ങൾ നടക്കും. മുഖ്യമന്ത്രിയുടെ പാത പിന്തുടർന്ന് കൂടുതൽ എം.എൽ.എമാരും സംഗമങ്ങളിലേക്ക് കടക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് കണ്ണൂർ മണ്ഡലം സി.പി.എം പിടിയിലൊതുക്കിയത്. 6566 വോട്ടുകൾക്കാണ് പി.കെ. ശ്രീമതി ടീച്ചർ വിജയിച്ചത്. ശക്തികേന്ദ്രങ്ങളിലുൾപ്പെടെ കൂടുതൽ ജാഗ്രതയോടെ പ്രവർത്തിച്ച് ഭൂരിപക്ഷം വർധിപ്പിക്കുന്നതിനാണ് നിർദേശം. എം.പിയുടെ പ്രവർത്തനനേട്ടങ്ങൾ എല്ലായിടത്തുമെത്തിക്കുന്നതിനും ശ്രമങ്ങൾ നടക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തി​െൻറ ഭാഗമായി സി.പി.എം മണ്ഡലം കമ്മിറ്റി ഭാരവാഹികൾ പെങ്കടുത്തുള്ള പാർട്ടി ബൂത്ത് തല കമ്മിറ്റികളും ചേർന്നു തുടങ്ങിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.