കേന്ദ്രത്തിൽ ഭരണത്തുടർച്ചയുണ്ടായാൽ ഫാഷിസത്തെ തോൽപിക്കുക അസാധ്യം -എൻ.എസ്​. മാധവൻ

കണ്ണൂർ: കേന്ദ്രത്തിൽ അധികാരത്തുടർച്ചയുണ്ടായാൽ പിന്നീട് ഫാഷിസത്തെ പൊരുതി തോൽപിക്കുക എളുപ്പമല്ലെന്ന‌് എൻ.എസ ‌്. മാധവൻ. പുരോഗമന കലാസാഹിത്യസംഘം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ 'വിരിയട്ടെ, മാനവികതയുടെ നൂറുനൂറ് പൂക്കൾ' എന്ന സന്ദേശവുമായി നടത്തിയ സാംസ‌്കാരിക സംഗമം ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹിറ്റ്ലറുടെ ജർമനിയും മുസോളിനിയുടെ ഇറ്റലിയും ജനറൽ ഫ്രാങ്കോയുടെ സ‌്പെയിനുമെല്ലാം ഇതാണ‌് കാണിച്ചുതന്നത‌്. ഒരു ജനതയോ ഒരുപറ്റം എഴുത്തുകാരോ വിചാരിച്ചാലോ ഫാഷിസത്തെ അത്രയെളുപ്പം കീഴടക്കാനാവില്ല. ഇന്ത്യയിലെ സവർണജന്മിത്വം പല പഴുതുകളിലൂടെ മടങ്ങിവരാൻ ശ്രമിക്കുന്നതാണ‌് സമകാല യാഥാർഥ്യം. നിർഭാഗ്യവശാൽ കേരളത്തിൽ അതി​െൻറ പരീക്ഷണവേദി ശബരിമലയായി. മനുവാദികളുടെ ഏറ്റവും വലിയ ശത്രു ഇന്ത്യൻ ഭരണഘടനയാണ‌്. ഈ ഭരണഘടനക്ക‌് അതീതമായ ഒരു വിശ്വാസം നിലനിൽക്കാൻ പാടില്ല എന്ന തീർപ്പാണ‌് ശബരിമല വിധിയിലൂടെ സുപ്രീംകോടതിയിൽനിന്നുണ്ടായത‌്. കേവലം വിശ്വാസത്തി​െൻറ പഴുതിലൂടെപോലും അസമത്വത്തെ കയറ്റിവിടാൻ പാടില്ല എന്നതാണ‌് അതി​െൻറ സന്ദേശം. എന്നാൽ, ബ്രാഹ്മണ പക്ഷപാതിയായ ജസ‌്റ്റിസ‌് പരിപൂർണ​െൻറ നേതൃത്വത്തിൽ പുറപ്പെടുവിച്ച വിധിയിലാണ‌് സ‌്ത്രീകളെ വയസ്സ് മാനദണ്ഡമാക്കി തടയുന്ന സ്ഥിതിയുണ്ടായത‌്. അതുവരെ സ‌്ത്രീകൾ പ്രായഭേദമില്ലാതെ മലക്ക് പോയതിന‌് തെളിവുണ്ട‌്. തിരുവിതാംകൂർ മഹാറാണി ശബരിമലക്ക് പോയത‌് 46ാം വയസ്സിലാണ‌്. എന്നാൽ, ജസ‌്റ്റിസ‌് പരിപൂർണ​െൻറ വിധിയോടെ കാര്യങ്ങൾ മാറി. നൈഷ‌്ഠിക ബ്രഹ്മചാരി പരാമർശമൊക്കെ ഇവിടംമുതലാണ‌് വരുന്നതെന്നും അദ്ദേഹം പറഞ്ഞു. പു.ക.സ പ്രസിഡൻറ് നാരായണൻ കാവുമ്പായി അധ്യക്ഷത വഹിച്ചു. കരിവെള്ളൂർ മുരളി എൻ.എസ്. മാധവനെ ആദരിച്ചു. എ.വി. അനിൽകുമാർ രചിച്ച വിധേയത്വത്തി​െൻറ എച്ചിലില എന്ന പുസ്തകം എൻ. പ്രഭാകരന് നൽകി എൻ.എസ്. മാധവൻ പ്രകാശനം ചെയ്തു. താഹ മാടായി, ഡോ. എ.കെ. നമ്പ്യാർ, ഡോ. ലിസി മാത്യു, പള്ളിയറ ശ്രീധരൻ, മാധവൻ പുറച്ചേരി, ടി.പി. വേണുഗോപാലൻ, പയ്യന്നൂർ കുഞ്ഞിരാമൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു. സെക്രട്ടറി എം.കെ. മനോഹരൻ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.