മയ്യഴിയെ ഇളക്കിമറിച്ച് മുകുന്ദനും 60 കഥാപാത്രങ്ങളും മുകുന്ദായനത്തിന് വൻ ജനപങ്കാളിത്തം

മാഹി: എം. മുകുന്ദൻ മാഹിക്ക് ത​െൻറ കൃതികളിലൂടെ പേരും പെരുമയും നേടിത്തന്നതായി പുതുച്ചേരി നിയമസഭ സ്പീക്കർ വി. വൈദ ്യലിംഗം. എഴുത്തച്ഛൻ പുരസ്കാരജേതാവ് എം. മുകുന്ദന് സബർമതി ഇന്നവേഷൻ ആൻഡ് റിസർച്ച് ഫൗണ്ടേഷൻ നൽകിയ 'മുകുന്ദായനം' ആദരവ് ടാഗോർ പാർക്കിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ആസ്വാദക വൃന്ദങ്ങൾക്കിടയിൽ വിവിധ ഭാഗങ്ങളിൽ മുകുന്ദ​െൻറ കൃതികളിലുള്ള കഥാപാത്രങ്ങൾ സംവദിക്കാനെത്തിയത് പുതുമയായി. 60ഓളം കലാകാരന്മാരുടെ പങ്കാളിത്തത്തോടെയാണ് മുകുന്ദ​െൻറ കൃതികളിലെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയത്. 'മയ്യഴിപ്പുഴയുടെ തീരങ്ങളി'ലെ കഥാപാത്രങ്ങളായ ദാസ​െൻറയും ചന്ദ്രികയുടെയും മരണാനന്തര കല്യാണമാണ് നാട്ടുകാർ ഇവിടെ നടത്തിയതെന്ന് മുകുന്ദൻ അഭിപ്രായപ്പെട്ടു. എഴുത്തുകാരന് നൽകാവുന്ന ഏറ്റവും വലിയ ആദരവാണ് തനിക്കിവിടെ ലഭിച്ചത്. കലയും സാങ്കേതികമികവുമൊത്തതായിരുന്നു കലാവിരുന്ന്. മൂല്യബോധത്തി​െൻറ മെഴുകുതിരി വെളിച്ചം നമ്മുടെയുള്ളിലുണ്ടാകണം. തിങ്ങിനിറഞ്ഞ ആൾക്കൂട്ടത്തെ സാക്ഷിയാക്കി, നാട്ടുകാരാണ് എ​െൻറ കരുത്തെന്നും മുകുന്ദൻ മനസ്സു തുറന്നു. ഫൗണ്ടേഷൻ രക്ഷാധികാരിയും മുൻ പുതുച്ചേരി ആഭ്യന്തരമന്ത്രിയുമായ ഇ. വത്സരാജ് അധ്യക്ഷതവഹിച്ചു. എം. മുകുന്ദനെയും സംവിധായകൻ സന്തോഷ് രാമനെയും വൈദ്യലിംഗം പൊന്നാടയണിയിച്ച് ആദരിച്ചു. വേദിയിൽ വരച്ച മുകുന്ദ​െൻറ ഛായാചിത്രം ഇ. വത്സരാജ് കൈമാറി. ഡോ. വി. രാമചന്ദ്രൻ എം.എൽ.എ, റീജനൽ അഡ്മിനിസ്ട്രേറ്റർ ഇൻ ചാർജ് മുനിസിപ്പൽ കമീഷണർ ആശിഷ് ഗോയൽ, മുൻ നഗരസഭ അധ്യക്ഷൻ രമേശ് പറമ്പത്ത്, ഹാസ്യനടനും മിമിക്രി താരവുമായ സാജു കൊടിയൻ, രാജേഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.