കെ.എ.എസ്: മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തും മുല്ലപ്പള്ളി

തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റിവ് സര്‍വിസ് (കെ.എ.എസ്) സ്ട്രീം രണ്ടിലും മൂന്നിലും പിന്നാക്കദലിത് ന്യൂനപക ്ഷ വിഭാഗങ്ങൾക്ക് സംവരണം നൽകിയില്ലെങ്കിൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. സംവരണ അട്ടിമറിക്കെതിരെ പാർട്ടി പ്രക്ഷോഭം തുടങ്ങും. നിലവിലെ സ്ഥിതിയില്‍ കെ.എ.എസ് നടപ്പാക്കിയാല്‍ പിന്നാക്ക ദലിത് ന്യൂനപക്ഷ വിഭാഗത്തിലെ ഒരാള്‍ക്കും ഐ.എ.എസ് പോലെ ഉന്നതപദവിയിലെത്താനാകില്ല. ഇത് വരേണ്യവര്‍ഗത്തെ സഹായിക്കുന്ന നിലപാടാണ്. തെറ്റുതിരുത്തി തീരുമാനം റദ്ദാക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.