കോഴിക്കോട്: പർദയിട്ട മുസ്ലിം സ്ത്രീകളെ നവോത്ഥാനത്തിെൻറ അടയാളമായി അംഗീകരിക്കുന്ന അവസ്ഥ സ്വാഗതാർഹമെന്ന് കെ.എൻ.എം സംസ്ഥാന പ്രസിഡൻറ് ടി.പി. അബ്ദുല്ലക്കോയ മദനി. മുസ്ലിം ഗേൾസ് ആൻഡ് വിമൻസ് മൂവ്മെൻറ് (എം.ജി.എം) സംസ്ഥാന ശിൽപശാല കോഴിക്കോട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പർദയെയും വസ്ത്രസ്വാതന്ത്ര്യത്തെയും മതനിരാസ പ്രസ്ഥാനങ്ങൾപോലും ഇപ്പോൾ അംഗീകരിക്കുന്നു. മുസ്ലിം സ്ത്രീകളുടെ വേഷം അടുത്തകാലം വരെ ചിലർക്ക് അസ്വാതന്ത്ര്യത്തിെൻറ ചിഹ്നങ്ങളായിരുന്നു. സ്ത്രീകളെ മുഖംമൂടി അണിയാൻ നിർബന്ധിക്കുന്ന യാഥാസ്ഥിതികത്വം അംഗീകരിക്കാനാവില്ല. മുത്തലാഖ് ഇസ്ലാമികവിരുദ്ധവും മനുഷ്യത്വ വിരുദ്ധവുമാണ്. എന്നാൽ, കേന്ദ്രസർക്കാർ അത് വലിയ കാര്യത്തിൽ അവതരിപ്പിക്കുന്നത് ഏക സിവിൽകോഡ് നിർബന്ധമാക്കാനുള്ള ചവിട്ടുപടിയായാണ് ടി.പി. അബ്ദുല്ലക്കോയ മദനി പറഞ്ഞു. വർക്കിങ് പ്രസിഡൻറ് ആമിന അൻവാരിയ അധ്യക്ഷത വഹിച്ചു. കെ.എൻ.എം ജനറൽ സെക്രട്ടറി പി.പി. ഉണ്ണീൻകുട്ടി മൗലവി, വൈസ് പ്രസിഡൻറ് ഡോ. ഹുസൈൻ മടവൂർ, അബ്ദുറഹ്മാൻ മദനി പാലത്ത്, ഡോ. എ.ഐ. അബ്ദുൽ മജീദ് സ്വലാഹി, സി. മുഹമ്മദ് സുല്ലമി, എ. അസ്ഗർ അലി, ശമീമ ഇസ്ലാഹിയ, സൽമ, സയ്യിദ് അലി സ്വലാഹി, പ്രഫ. എൻ.വി. സുആദ, സക്കീന നജാത്തിയ, ആയിശക്കുട്ടി, സൈനബ ടീച്ചർ, സഫിയ തിരൂർ, കെ.എ. ഫാത്തിമാബി, സഫിയ പാലത്ത്, ആയിശാബി, സുഹ്റ ഹബീബ്, ശരീഫ സഈദ് എന്നിവർ സംസാരിച്ചു. ഫോട്ടോ: knm33.jpg മുസ്ലിം ഗേൾസ് ആൻഡ് വിമൻസ് മൂവ്മെൻറ് (എം.ജി.എം) സംസ്ഥാന ശിൽപശാല കോഴിക്കോട്ട് കെ.എൻ.എം സംസ്ഥാന പ്രസിഡൻറ് ടി.പി. അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.