ആഘോഷിക്കപ്പെടുന്ന എഴുത്തുകാരിലല്ല മലയാള സാഹിത്യത്തി​െൻറ ഭാവി -എം. മുകുന്ദൻ

കണ്ണൂർ: ആഘോഷിക്കപ്പെടുന്ന ചുരുക്കം എഴുത്തുകാരിലല്ല മലയാള സാഹിത്യത്തി​െൻറ ഭാവിയെന്ന‌് എം. മുകുന്ദൻ പറഞ്ഞു. വ ത്സൻ അഞ്ചാംപീടിക രചിച്ച 'കറുത്ത വെളിച്ചമുള്ള ബൾബ‌്' എന്ന ചെറുകഥ സമാഹാരത്തി​െൻറ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മുഖ്യധാരയിലെത്താത്ത മികച്ച എഴുത്തുകാർ നാട്ടിലുണ്ട‌്. ജീവിതത്തി​െൻറയും ലോകത്തി​െൻറയും പ്രശ‌്നങ്ങളാണ‌് അവർ ചർച്ച ചെയ്യുന്നത‌്. അവരെക്കൂടി ഉൾപ്പെടുത്തിയാലേ സാഹിത്യത്തി​െൻറ വളർച്ച പൂർണമാകൂ. ആഘോഷിക്കപ്പെടുന്ന ചിലരെ മാത്രം പ്രോത്സാഹിപ്പിക്കുന്ന സ്ഥിതിയാണിപ്പോൾ. മുൻകാലങ്ങളിൽ എഴുത്തുകാർക്ക‌് വായനക്കാരുടെ ഹൃദയത്തിലായിരുന്നു ഇടം. ഇപ്പോൾ എഴുത്തുകാരുടെ ദൃശ്യപരത വർധിച്ചു. വിൽക്കുന്ന പുസ‌്തകങ്ങളുടെ എണ്ണവും റോയൽറ്റിയും കൂടി. നൂറുകണക്കിന‌് കഥകളാണ‌് വാരികകളുടെ ഓഫിസുകളിൽ ലഭിക്കുന്നത‌്. അവരിൽനിന്ന‌് പുതുമയുള്ള രചനകൾ കണ്ടെത്തുന്നത‌് എളുപ്പമല്ല. അതുകൊണ്ട‌ുതന്നെ ലബ്ധപ്രതിഷ‌്ഠർ മാത്രമാണ‌് സ്വീകരിക്കപ്പെടുന്നത‌്. വായനക്കാരും അവരെ പിന്തുടരാൻ നിർബന്ധിതരാകും. എഴുത്തുകാരൻ ഉച്ചത്തിൽ ശബ്ദിക്കേണ്ട കാലമാണ‌ിത‌്. വിവാദമുണ്ടാക്കിയില്ലെങ്കിൽ ശ്രദ്ധിക്കപ്പെടില്ലെന്ന സ്ഥിതിയുമുണ്ട‌്. ഹർത്താൽ കാലഹരണപ്പെട്ട സമരമുറയാണ‌്. ഇത‌് ഉപേക്ഷിക്കേണ്ട സമയമായി എന്നും എം. മുകുന്ദൻ പറഞ്ഞു. ജവഹർ ലൈബ്രറി അങ്കണത്തിൽ നടന്ന ചടങ്ങിൽ കെ.ടി. ബാബുരാജ‌് അധ്യക്ഷത വഹിച്ചു. ജേക്കബ‌് അബ്രഹാം ആദ്യപ്രതി ഏറ്റുവാങ്ങി. 'കഥയുടെ വർത്തമാനം' ചർച്ചയിൽ ദാമോദരൻ കുളപ്പുറം, സതീശൻ മോറായി എന്നിവർ സംസാരിച്ചു. വത്സൻ അഞ്ചാംപീടിക മറുപടി പ്രസംഗം നടത്തി. രാധാകൃഷ‌്ണൻ മാണിക്കോത്ത‌് വത്സൻ അഞ്ചാംപീടികയുടെ കഥ അവതരിപ്പിച്ചു. രത‌്നകുമാർ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.