കേളകം: ആറളം ഫാമിൽ സ്വയം വിരമിക്കൽ പദ്ധതിക്ക് 11.93 കോടി രൂപ അനുവദിച്ചതായി മന്ത്രി എ.കെ.ബാലൻ അറിയിച്ചു. ആറളം ഫാമിങ് കോർപറേഷനിൽ സ്വയം വിരമിക്കലിന് അപേക്ഷിച്ച ഏഴ് ജീവനക്കാർക്കും 79 തൊഴിലാളികൾക്കും ഇതിെൻറ പ്രയോജനം ലഭിക്കും. ആറളം ഫാമിെൻറ ദൈനംദിന പ്രവർത്തനങ്ങൾക്കായി ആറ് കോടി രൂപ സർക്കാർ അനുവദിച്ചിരുന്നു. പട്ടികവർഗ ക്ഷേമ വകുപ്പിന് കീഴിലുള്ള ആറളം ഫാമിനെ സംരക്ഷിക്കാൻ വരുമാന വർധന ലക്ഷ്യമിട്ടുള്ള പദ്ധതികൾ ആവിഷ്കരിക്കും. മൂല്യവർധിത ഉൽപന്നങ്ങൾ ഉണ്ടാക്കുന്ന പദ്ധതികൾ ആവിഷ്കരിക്കുമെന്നും ആറളം ഫാം ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.