ശുഹൈബ് വധക്കേസിൽ ഒരാൾ കൂടി അറസ്​റ്റിൽ

മട്ടന്നൂർ: എടയന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബ് വധക്കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. കേസിലെ 17ാം പ്രതി മുഴക്കുന്ന് സ്വദേശി വി. പ്രജിത്തി (27)നെയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്തു. 2018 ഫെബ്രുവരി 12ന് രാത്രി 11 മണിക്കായിരുന്നു കേസിനാസ്പദമായ സംഭവം. തെരൂരിലെ തട്ടുക്കടയിൽ ഇരിക്കുകയായിരുന്ന ശുഹൈബിനെ ഒരു സംഘം ബോംബെറിഞ്ഞ ശേഷം വെട്ടുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.