പാനൂർ: ഹർത്താൽ ദിനത്തിൽ യൂത്ത് ലീഗ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ കണ്ടാലറിയുന്ന പത്ത് പേർ ഉൾപ്പെടെ 15 ആർ.എസ്.എസ് പ്രവർത്തകർക്കെതിരെ കൊളവല്ലൂർ പൊലീസ് കേസെടുത്തു. കടവത്തൂർ മുണ്ടത്തോടിൽ യൂത്ത് ലീഗ് പ്രവർത്തകരായ എടോളിൽ ഹിബത്ത് (23), ചെറുമകണ്ടി മുഹമ്മദ് റാഫി (20) എന്നിവർക്കാണ് മർദനമേറ്റത്. മുണ്ടത്തോടിൽ നിന്ന് ബൈക്കിൽ കടവത്തൂരിലേക്ക് പോവുകയായിരുന്ന ഇവരെ കടവത്തൂർ ചെറുമകണ്ടി മുക്കിൽ വെച്ച് ബൈക്ക് തടഞ്ഞ് ഇരുമ്പ് വടിയും മറ്റ് മാരകായുധങ്ങളുമായി മർദിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.