ലണ്ടൻ: അയർലൻഡിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ കൗണ്ടി ക്ലെയറിലെ മൊഹെർ മലഞ്ചെരുവിൽനിന്ന് സെൽഫിയെടുക്കുന്നതിനിടെ കാൽതെറ്റി താഴേക്കുവീണ് ഇന്ത്യൻ വിദ്യാർഥി മരിച്ചു. ഡബ്ലിൻ സർവകലാശാല വിദ്യാർഥിയായ 20കാരനാണ് മരിച്ചത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് സംഭവം. ഹെലികോപ്ടർ സഹായത്തോടെ നടത്തിയ രക്ഷാപ്രവർത്തനത്തിൽ ഉടൻ മൃതദേഹം കണ്ടെടുത്തു. ഇന്ത്യയിലെ ബന്ധുക്കളെ വിവരമറിയിക്കാനുള്ള ശ്രമത്തിലാണ് അധികൃതരെന്ന് െഎറിഷ് ടൈംസ് പത്രം റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.