പയ്യന്നൂരിൽ വെള്ളിയാഴ്ച ഉത്തരേന്ത്യൻ നൃത്തസംഗീതനിശ

പയ്യന്നൂർ: തഞ്ചാവൂർ സൗത്ത് സോൺ കൾചറൽ സ​െൻറർ, ഭാരത് ഭവൻ തിരുവനന്തപുരം, പയ്യന്നൂർ ദൃശ്യ എന്നിവയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച വൈകീട്ട് ആറുമുതൽ ഗവ. ബോയ്സ് ഹൈസ്കൂൾ സ്റ്റേഡിയത്തിൽ ഉത്തരേന്ത്യൻ നൃത്തസംഗീതനിശ അരങ്ങേറുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ത്രിപുര, മണിപ്പൂർ, അസം എന്നിവിടങ്ങളിൽനിന്നുള്ള 50ഓളം കലാകാരന്മാർ പങ്കെടുക്കും. മണിപ്പൂരി​െൻറ ലൈഹറോബ, അസമി​െൻറ ബിഹു, ബോഡോ ഷിഖ്ല, ത്രിപുരയിൽനിന്നുള്ള ഹൊസഗിരി തുടങ്ങിയ നൃത്തരൂപങ്ങളും നാടൻകലകളും അവതരിപ്പിക്കും. നൃത്തസംഗീതനിശ വൈകീട്ട് ആറിന് സി. കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനംചെയ്യും. നഗരസഭ ചെയർമാൻ അഡ്വ. ശശി വട്ടക്കൊവ്വൽ, ടി.ഐ. മധുസൂദനൻ തുടങ്ങിയവർ സംബന്ധിക്കും. വാർത്താസമ്മേളനത്തിൽ കെ. ശിവകുമാർ, അഡ്വ. കെ.വി. ഗണേശൻ, വി. നന്ദകുമാർ, കെ. കമലാക്ഷൻ, വി.പി. വിനോദ്കുമാർ, എ. മുകുന്ദൻ, അച്യുതൻ പുത്തലത്ത്, കെ.വി. അനൂപ്, ചന്ദ്രൻ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.