തലശ്ശേരി: കതിരൂര്‍ ബാങ്ക് ഏര്‍പ്പെടുത്തിയ വി.വി.കെ സ്മാരക കവിത അവാര്‍ഡ് ദിവാകരന്‍ വിഷ്ണുമംഗലത്തിന്. ദിവാകരൻ ര ചിച്ച കൊയക്കട്ട എന്ന കവിതാസമാഹാരമാണ് അവാര്‍ഡിന് അര്‍ഹമായത്. 25,000 രൂപയും പരേതനായ മധു മടപ്പള്ളിയുടെ പെയിൻറിങ്ങും പൊന്ന്യം ചന്ദ്രന്‍ രൂപകൽപനചെയ്ത ശിൽപവുമടങ്ങുന്നതാണ് പുരസ്‌കാരം. ഡോ. കെ.പി. മോഹനൻ, മണമ്പൂര്‍ രാജന്‍ ബാബു, പ്രഫ. എം. മാധവന്‍ എന്നിവരടങ്ങിയ സമിതിയാണ് അവാർഡ് നിർണയിച്ചത്. ജനുവരി രണ്ടാം വാരം കതിരൂരിൽ അവാർഡ് സമ്മാനിക്കും. കാസർകോട് ജില്ലയിലെ അജാനൂർ സ്വദേശിയാണ് ദിവാകരൻ വിഷ്ണുമംഗലം. ഭൂമിശാസ്ത്രവകുപ്പിൽ സീനിയർ ജിയോളജിസ്റ്റാണ്. ഭാര്യ: നിഷ. മകൾ: ഹർഷ. വാർത്താസമ്മേളനത്തിൽ പൊന്ന്യം ചന്ദ്രൻ, ബാങ്ക് പ്രസിഡൻറ് കാരായി ബാലൻ, സെക്രട്ടറി എം. മോഹനൻ, അഡ്വ. കെ.കെ. രമേഷ് എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.