എൻ.എസ്​.എസ്​ സഹവാസ ക്യാമ്പ്​

മാഹി: എക്സൽ പബ്ലിക് സ്കൂൾ നാഷനൽ സർവിസ് സ്കീം യൂനിറ്റി​െൻറ സപ്തദിന സഹവാസ ക്യാമ്പ് മാഹി രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളജിൽ കോളജ് അഡ്മിനിസ്ട്രേറ്റിവ് ഒാഫിസർ ഡോ. ശങ്കരൻ നായർ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ സതി എം. കുറുപ്പ് അധ്യക്ഷത വഹിച്ചു. വൈ. പ്രിൻസിപ്പൽ (അഡ്മിനിസ്ട്രേഷൻ) പി. പ്രിയേഷ് സ്വാഗതം പറഞ്ഞു. എൻ.എസ്.എസ് മാഹി റീജനൽ കോഒാഡിനേറ്റർ ഇ. ഗിരീഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. പി.പി. വിനോദൻ (അഡ്മിനിസ്ട്രേറ്റിവ് ഒാഫിസർ), പി.ടി.എ പ്രതിനിധി സജിനി ചന്ദ്രൻ, വി.കെ. സുധീഷ് (വൈ. പ്രിൻസിപ്പൽ അക്കാദമിക്), കോഒാഡിനേറ്റർമാരായ എം. വിനീഷ്കുമാർ, സുശാന്ത്കുമാർ, ഹേമ ഭാസ്കർ, അധ്യാപിക ഷൈനി എന്നിവർ സംസാരിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഒാഫിസർ പി. സുരേശൻ നന്ദി പറഞ്ഞു. ക്യാമ്പി​െൻറ ഭാഗമായി ഒറിഗാമി നിർമാണ പരിശീലനം, ബോധവത്കരണ ക്ലാസുകൾ, വ്യക്തിത്വ വികസന ക്ലാസുകൾ, വനയാത്ര, സാന്ത്വന പരിചരണം, ഗൃഹ സന്ദർശനം, പ്ലാസ്റ്റിക് നിർമാജന പ്രവർത്തനം, ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങിയവ നടക്കും. Cap: മാഹി എക്സൽ പബ്ലിക്ക് സ്കൂൾ മാഹി രാജീവ് ഗാന്ധി മെഡിക്കൽ കോളജ് അഡ്മിനിസ്ട്രേറ്റിവ് ഒാഫിസർ ഡോ. ശങ്കരൻ നായർ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.