ഇരിട്ടി: സ്നേഹത്തിെൻറയും സൗഹൃദത്തിെൻറയും അടയാളമായിരുന്ന ക്രിസ്മസ്-പുതുവത്സര ആശംസ കാര്‍ഡുകള്‍ക്ക് പ്രചാരം കുറയുന്നു. തുറക്കുമ്പോള്‍ സംഗീതം പൊഴിക്കുന്നതും സ്നേഹത്തിെൻറയും സാഹോദര്യത്തിെൻറയും വാക്കുകള്‍കൊണ്ട് ആശംസകള്‍ നടത്തിയിരുന്ന ആശംസ കാര്‍ഡുകള്‍ ഓര്‍മകളില്‍ മാത്രമായി ഒതുങ്ങിക്കൊണ്ടിരിക്കുകയാണ്. സാധാരണ നവംബര്‍ അവസാനത്തോടെ സജീവമാകുന്ന കാര്‍ഡ് വിപണി ഡിസംബര്‍ അവസാനത്തിലേക്കെത്തിയെങ്കിലും ഇനിയും ഉണര്‍ന്നിട്ടില്ല. മനസ്സിനിഷ്ടപ്പെട്ട കാര്‍ഡ് െതരഞ്ഞെടുത്ത് സ്വന്തം കൈയക്ഷരത്തില്‍ സന്ദേശം കുറിച്ച് പ്രിയപ്പെട്ടവർക്കെത്തിക്കണമെന്ന് നിര്‍ബന്ധമുള്ളവര്‍ മാത്രമാണ് ഇപ്പോള്‍ കാര്‍ഡുകള്‍ വാങ്ങിക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു. മുതിര്‍ന്നവരെക്കാളും കൂടുതലായി സ്‌കൂൾ, കോളജ് വിദ്യാർഥികളാണ് ആശംസ കാര്‍ഡുകള്‍ തേടിയെത്തുന്നതെന്ന് കച്ചവടക്കാര്‍ പറയുന്നു. ക്രിസ്മസ് സുഹൃത്തിനെ കണ്ടെത്തിയും അല്ലാതെയും കൂട്ടുകാര്‍ക്ക് ആശംസ കാര്‍ഡുകള്‍ നേരിട്ട് കൈമാറുന്ന പതിവ് കുട്ടികള്‍ക്കിടയില്‍ ഇപ്പോഴുമുണ്ട്. അഞ്ചുരൂപയുടെ ഏറ്റവും ചെറിയ കാര്‍ഡ് മുതല്‍ 500 രൂപയിലധികം വിലയുള്ള കാര്‍ഡുകള്‍ വരെ വിപണിയിലുണ്ട്. നവീനമാധ്യമങ്ങളായ ഫേസ്ബുക്, വാട്‌സ്ആപ് തുടങ്ങിയവയും ഇൻറര്‍നെറ്റും എസ്.എം.എസുമെല്ലാം പുതുതലമുറയെ കടലാസ് കാര്‍ഡുകളുടെ വിസ്മയങ്ങളില്‍നിന്ന് അകറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.