കേളകം: കേളകം എം.ജി.എം ശാലോം സെക്കൻഡറി സ്കൂളിൽ ക്രിസ്മസ് ആഘോഷം സ്കൂൾ മാനേജർ ഫാ. ജോർജ് എം. വാക്കനാംപാഠം ഉദ്ഘാടനംചെ യ്തു. സ്കൂൾ പ്രിൻസിപ്പൽ ടി.വി. ജോണി മുഖ്യപ്രഭാഷണം നടത്തി. കുട്ടികളുടെ നേതൃത്വത്തിലുള്ള പുൽക്കൂടും കരോളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. തുടർന്ന് കരോൾഗാന മത്സരം സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനം വിതരണംചെയ്തു. ചുങ്കക്കുന്ന് യു.പി സ്കൂളിെൻറ നേതൃത്വത്തിൽ ക്രിസ്മസ് ആഘോഷവും രണ്ടാമത് കോർണർ പി.ടി.എയും ചുങ്കക്കുന്ന് ടൗണിൽ നടന്നു. കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് റോയി നമ്പുടാകം ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ബിന്ദു വാഹാനി അധ്യക്ഷതവഹിച്ചു. ഹെഡ്മാസ്റ്റർ വിൻസെൻറ് ജോസ് കോർണർ പി.ടി.എ വിശദീകരിച്ചു. അധ്യാപകരായ പി. തങ്കച്ചൻ, ഇ.ആർ. വിജയൻ വിവിധ സംഘടന നേതാക്കളായ ഷിബു താന്നിക്കൽ, സിന്ധു സന്തോഷ്, പൗലോസ് കൊല്ലുവേലിൽ, ജോസ് പള്ളിക്കമാലിൽ, ജോൺ പള്ളിക്കലിൽ, ഷിനോജ് നാരുവേലി എന്നിവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി ചുങ്കക്കുന്ന് ടൗണിൽ ക്രിസ്മസ് ട്രീ, പുൽക്കൂട് എന്നിവ ഒരുക്കിയിരുന്നു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും നടന്നു. ഏലപ്പീടിക: ഏലപ്പീടിക സെൻറ് സെബാസ്റ്റ്യൻ എൽ.പി സ്കൂളിൽ ക്രിസ്മസ് ആഘോഷം നടത്തി. സ്കൂൾ മാനേജർ ഫാ. ജോഷി പുൽപായിൽ ക്രിസ്മസ് സന്ദേശം നൽകി. മുൻ പ്രധാനാധ്യാപകൻ ഫ്രാൻസിസ് കാളിയാനി കുട്ടികൾക്കായി ഗാനാലാപനവും സന്ദേശവും നൽകി. കണിച്ചാർ ഡോ. പൽപ്പു മെമ്മോറിയൽ സ്കൂളിൽ ക്രിസ്മസ് ആഘോഷം നടത്തി. പുൽക്കൂടുകൾ നിർമിച്ചു. പാപ്പാവേഷമണിഞ്ഞ കുട്ടികൾ ഘോഷയാത്രക്ക് വർണപ്പകിട്ടേകി. കണിച്ചാർ ടൗണിലൂടെ സ്നേഹസന്ദേശയാത്ര നടത്തി. കൊളക്കാട്: കാപ്പാട് സെൻറ് സെബാസ്റ്റ്യൻ യു.പി സ്കൂളിൽ സ്കൂൾ മാനേജർ ഫാ. പോൾ വള്ളോപ്പിള്ളി ഉദ്ഘാടനംചെയ്തു. പി.ടി.എ പ്രസിഡൻറ് സന്തോഷ് പെരേപ്പാടൻ അധ്യക്ഷതവഹിച്ചു. രക്ഷിതാക്കളുടെ നേതൃത്വത്തിൽ പുൽക്കൂട് നിർമാണവും നക്ഷത്രപ്രദർശനവും സംഘടിപ്പിച്ചു. വിവിധതരം നക്ഷത്ര നിർമാണത്തെക്കുറിച്ച് വിൻസെൻറ് മാറാടികുന്നേൽ വിദ്യാർഥികൾക്ക് പരിശീലനം നൽകി. കുട്ടികൾക്കായി നക്ഷത്രനിർമാണ മത്സരവും കരോൾഗാന മത്സരവും സംഘടിപ്പിച്ചു. പ്രധാനാധ്യാപിക ജാൻസി തോമസ് സ്വാഗതവും കെ.ജി. ജെയിംസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.