പറശ്ശിനിക്കടവ്​ പീഡനം: ഹാജർബുക്ക്​ കീറിയ സ്​കൂൾ ക്ലർക്ക്​ അറസ്​റ്റിൽ

വളപട്ടണം: പറശ്ശിനിക്കടവിൽ കൂട്ടബലാത്സംഗത്തിനിരയായ വിദ്യാര്‍ഥിനിയുടെ സ്‌കൂള്‍രേഖകൾ നശിപ്പിച്ചുവെന്ന പരാതി യിൽ ക്ലർക്ക് അറസ്റ്റിൽ. സ്കൂൾ ഓഫിസിലെ ക്ലര്‍ക്ക് ചാലാട് സ്വദേശി കെ. ജാബിറിനെയാണ് (35) വെള്ളിയാഴ്ച വൈകുന്നേരം വളപട്ടണം എസ്.എച്ച്.ഒയും സംഘവും അറസ്റ്റ്ചെയ്തത്. ഇതോടെ സംഭവത്തിൽ വിവിധ സ്റ്റേഷനുകളിൽ 16 പേർ അറസ്റ്റിലായി. പെണ്‍കുട്ടി പഠിച്ചിരുന്ന സ്‌കൂളിലെ ഹാജര്‍ബുക്കിലെ മൂന്നു പേജുകള്‍ കീറിമാറ്റിയെന്ന പ്രധാനാധ്യാപികയുടെ പരാതിയെ തുടര്‍ന്നാണ് ക്ലര്‍ക്കിനെ വളപട്ടണം പൊലീസ് അറസ്റ്റ്ചെയ്തത്. പ്രതികളെ സഹായിക്കുന്നതരത്തില്‍ ഹാജര്‍ബുക്കി​െൻറ പേജുകള്‍ കീറിമാറ്റിയതി​െൻറ പിന്നില്‍ സാമ്പത്തിക ഇടപാടെന്നും സൂചനയുണ്ട്. പറശ്ശിനിക്കടവില്‍ ഫേസ്ബുക് കെണിയിൽപെടുത്തി ഒട്ടേറെപ്പേര്‍ ചേര്‍ന്നു പീഡിപ്പിച്ച പെണ്‍കുട്ടി നഗരത്തിലെ സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനിയാണ്. പീഡനത്തിനിരയായ ദിവസങ്ങളില്‍ പെണ്‍കുട്ടി സ്‌കൂളില്‍ ഹാജരായിരുന്നില്ലെന്ന് തെളിയിക്കുന്ന ഹാജര്‍പട്ടികക്കായി വളപട്ടണം പൊലീസ് സ്‌കൂളിലെത്തിയിരുന്നു. സ്‌കൂള്‍രേഖകള്‍ പകര്‍പ്പെടുക്കാന്‍ ക്ലര്‍ക്കിന് കൈമാറി. എന്നാല്‍, ഇയാള്‍ ഫോട്ടോകോപ്പിയെടുത്തില്ല. തിരിച്ചെത്തിച്ചപ്പോള്‍ ഹാജര്‍പട്ടികയിലെ മൂന്നു പേജുകള്‍ കീറിമാറ്റിയ നിലയിലായിരുന്നു. തുടര്‍ന്ന് പ്രധാനാധ്യാപിക കണ്ണൂര്‍ ടൗണ്‍ പൊലീസില്‍ പരാതി നല്‍കി. കേസിൽ ഒളിവിൽ കഴിയുന്ന മൂന്നു പ്രതികളിലൊരാൾ പൊലീസി​െൻറ വലയിലാണെന്നും സൂചനയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.