മാഹി: ചോമ്പാല ദൃശ്യം ഫിലിം സൊസൈറ്റി ആഭിമുഖ്യത്തില്‍ സ്ട്രീറ്റ് ഫിലിംസിെൻറ ബാനറില്‍ നിര്‍മിച്ച 'മുത്താരംപൊയ ില്‍ ഒരു ചോദ്യചിഹ്നം' എന്ന പരിസ്ഥിതി സിനിമയുടെ പ്രദര്‍ശനത്തിന് ചോമ്പാലില്‍ തുടക്കമായി. അഴിയൂർ, ഒഞ്ചിയം മേഖലകളിലെ സാംസ്കാരിക സംഘടനകളുടെ സഹകരണത്തോടെയാണ് വിവിധ കേന്ദ്രങ്ങളിൽ പ്രദര്‍ശനം നടത്തുന്നത്. പ്രദര്‍ശനവാരം മാധ്യമപ്രവര്‍ത്തകന്‍ പ്രദീപ് ചോമ്പാല ഉദ്ഘാടനംചെയ്തു. സോമന്‍ മാഹി അധ്യക്ഷതവഹിച്ചു. മാരാംവീട്ടില്‍ ലക്ഷ്മണൻ, കെ.പി. ഗോവിന്ദൻ, കെ.പി. വിജയൻ, രാജേഷ് മാഹി, സംവിധായകന്‍ വി.പി. മോഹന്‍ദാസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.