പാനൂർ: കണ്ണങ്കോട് സിറാജുൽ ഉലൂം ഹയർ സെക്കൻഡറി മദ്റസയിൽ രണ്ടു ദിവസമായി നടന്ന പാറാട് റേഞ്ച് ഇസ്ലാമിക് കലാമേളയിൽ പാറാട് നൂറുൽഹുദ ഹയർ സെക്കൻഡറി മദ്റസ ഒന്നാം സ്ഥാനവും കണ്ണങ്കോട് സിറാജുൽ ഉലൂം ഹയർ സെക്കൻഡറി മദ്റസ രണ്ടാം സ്ഥാനവും നേടി. ജുനൈദ് സഅദി ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ടി.ടി. കുഞ്ഞമ്മത് ഹാജി അധ്യക്ഷത വഹിച്ചു. സമാപന സദസ്സ് ഇബ്രാഹിം ദാരിമി വയനാട് ഉദ്ഘാടനം ചെയ്തു. പാനൂർ സി.ഐ വി.വി. ബെന്നി ട്രോഫികൾ വിതരണം ചെയ്തു. ടി.ടി. അസൈനാർ അധ്യക്ഷത വഹിച്ചു. ആർ. അബ്ദുല്ല ഹാജി, ഇ.എം. ബഷീർ, ആമയൂർ മുഹമ്മദ് മൗലവി, അലി അക്ബർ, അബ്ദുല്ല പൂതങ്കോട്, തയ്യുള്ളതിൽ കുഞ്ഞമ്മത് ഹാജി, കെ.ടി. അഹമ്മദ് ഫൈസി, ഒന്തത്ത് അബ്ദുറഹിമാൻ, കാട്ടിൽ ശംസീർ, ഫൈസൽ കൂലോത്ത് എന്നിവർ സംസാരിച്ചു. 12 മദ്റസകളിലെ 300ൽ പരം വിദ്യാർഥികൾ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.