പാനൂർ: മീത്തലെ ചമ്പാട് കെ.സി.കെ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ആഭിമുഖ്യത്തിൽ വോളിബാൾ കോച്ചിങ് ക്യാമ്പ് തുടങ്ങി. വോളിബാൾ താരം മണിയൂർ രാജെൻറ നേതൃത്വത്തിൽ രാവിലെയും വൈകീട്ടുമായി മീത്തലെ ചമ്പാട് മിനി സ്റ്റേഡിയത്തിലാണ് പരിശീലനം. പാനൂർ സി.ഐ വി.വി. ബെന്നി ഉദ്ഘാടനം ചെയ്തു. പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ. ശൈലജ അധ്യക്ഷത വഹിച്ചു. ഡോക്ടർമാരായ ഭാസ്കരൻ കാരായി, ചാന്ദ്നി രാഘവൻ എന്നിവർ ജീവിതശൈലീ രോഗ ബോധവത്കരണ ക്ലാസെടുത്തു. പഞ്ചായത്ത് ഉപാധ്യക്ഷൻ കെ.ഇ. മോഹനൻ, വാർഡംഗങ്ങളായ കെ.പി. രാജൻ, കെ. അഞ്ജന, പഞ്ചായത്ത് മുൻ പ്രസിഡൻറ് ടി. ഹരിദാസ്, ക്ലബ് രക്ഷാധികാരി എം. പത്മനാഭൻ, പ്രസിഡൻറ് കെ.കെ. സുധാകരൻ, ഇ. സുരേഷ് ബാബു എന്നിവർ സംസാരിച്ചു. ക്ലബ് സെക്രട്ടറി കെ. ഷാജി സ്വാഗതവും കെ. നിഷാദ് നന്ദിയും പറഞ്ഞു. മഹിള അസോസിയേഷൻ ചമ്പാട് വില്ലേജ് സമ്മേളനം പാനൂർ: അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ ചമ്പാട് വില്ലേജ് സമ്മേളനം ചമ്പാട് വെസ്റ്റ് യു.പി സ്കൂളിൽ സി.ഐ.ടി.യു ജില്ല സെക്രട്ടറി ടി.പി. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. എം.വി. ബീന അധ്യക്ഷത വഹിച്ചു. പി. സരോജിനി, കെ.പി. വസന്തകുമാരി, എ. ശൈലജ, കെ. വിനോദിനി, പി. പ്രസന്ന, കെ. ലീല, കെ. അഞ്ജന എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ എം. പത്മനാഭൻ സ്വാഗതം പറഞ്ഞു. ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതിൽ വിജയിപ്പിക്കാൻ സമ്മേളനം തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.