കുടിവെള്ള പൈപ്പ് നശിപ്പിച്ചു; ചോദ്യം ചെയ്ത വിദ്യാർഥിക്ക് മർദനം

തലശ്ശേരി: കുടിവെള്ള വിതരണ പദ്ധതിയുടെ പൈപ്പി​െൻറ വാൾവ് നശിപ്പിച്ചത് ചോദ്യം ചെയ്ത വിദ്യാർഥിക്ക് മർദനം. കേളകം ഇൻ ഫൻറ് ജീസസിലെ പ്ലസ് ടു വിദ്യാർഥി അടക്കാത്തോടിലെ മുഹമ്മദ് ഇർഫാനെ (17) പരിക്കുകളോടെ തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേളകം ഗ്രാമപഞ്ചായത്തിലെ ആറാം വാർഡായ നിരങ്ങത്തട്ടിലാണ് സംഭവം. ഖത്തർ കെ.എം.സി.സിയുടെ സഹായത്തോടെ അമ്പതോളം വീട്ടുകാർക്കുള്ള ശിഹാബ് തങ്ങൾ സ്മാരക കുടിവെള്ള വിതരണ പദ്ധതി പൈപ്പ് സ്ഥാപിച്ചിരുന്നു. പൈപ്പ് ലൈനിൽ വെള്ളം കിട്ടുന്നില്ലെന്നുപറഞ്ഞ് ഉപഭോക്താവ് കൂടിയായ റഷീദ് എന്നയാൾ വാൾവ് നശിപ്പിക്കുകയായിരുന്നു. കുടിവെള്ള പദ്ധതി അംഗം കൂടിയായ മുഹമ്മദ് ഇർഫാൻ കമ്മിറ്റി ചെയർമാനും ഗ്രാമപഞ്ചായത്ത് അംഗവുമായ അഷറഫിനെ വിവരം അറിയിച്ചതാണ് പ്രശ്നത്തിന് കാരണം. വെള്ളിയാഴ്ച വൈകീട്ടാണ് മുഹമ്മദ് ഇർഫാന് മർദനമേറ്റത്. തുടർന്ന് പേരാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് തലക്കായതിനാൽ തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കേളകം പൊലീസ് കേസെടുത്തു. ചൈൽഡ് ലൈനിനും ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്. യൂത്ത് ലീഗ് പ്രവർത്തകനായ ഇർഫാനെ ആക്രമിച്ചതിൽ യൂത്ത് ലീഗ് പേരാവൂർ മണ്ഡലം കമ്മിറ്റി പ്രസിഡൻറ് സമീർ പുന്നാടും പഞ്ചായത്ത് അംഗം അഷ്റഫും പ്രതിഷേധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.