യുവതിയെ അപമാനിക്കാൻ ശ്രമം; മധ്യവയസ്കന് പിഴശിക്ഷ

തലശ്ശേരി: വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ അപമാനിക്കാൻ ശ്രമിച്ചെന്ന കേസിൽ മധ്യവയസ്കന് പിഴശിക്ഷ. ആലക്കോട് ചെ റുവള്ളി പുരയിടത്തിൽ ബാബു എന്ന രാധാകൃഷ്ണനെയാണ് (53) ജില്ല സെഷൻസ് കോടതി 26,000 രൂപ പിഴയടക്കാൻ ശിക്ഷിച്ചത്. പിഴയടക്കുന്നില്ലെങ്കിൽ ആറുമാസം തടവനുഭവിക്കണമെന്ന് ജഡ്ജി ടി. ഇന്ദിര വിധിന്യായത്തിൽ വ്യക്തമാക്കി. മാനഹാനിയുണ്ടാക്കാൻ ശ്രമം, സ്ത്രീത്വത്തെ അപമാനിക്കൽ, യുവതിയുടെ പിതാവിനെയും മാതാവിനെയും ആക്രമിച്ചു എന്നീ കുറ്റങ്ങൾക്കാണ് പിഴയിട്ടത്. 2012 മാർച്ച് 15ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. എതിർത്ത പിതാവിനെയും മാതാവിനെയും അടിച്ചു പരിക്കേൽപിച്ചതായാണ് പരാതി. പ്രോസിക്യൂഷനുവേണ്ടി പബ്ലിക്‌ പ്രോസിക്യൂട്ടർ ബി.പി. ശശീന്ദ്രൻ ഹാജരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.