ചാവക്കാട്: ദുരൂഹസാഹചര്യത്തില്‍ മരിച്ച യുവതിയുടെ മൃതദേഹം ആശുപത്രിയില്‍ ഉപേക്ഷിച്ച് ഭര്‍തൃവീട്ടുകാര്‍ മുങ്ങ ി. ചേറ്റുവ ചാന്തുവീട്ടില്‍ ബഷീറിെൻറ മകള്‍ ഫാത്തിമ എന്ന സജനയുടെ (22) മൃതദേഹമാണ് ഭര്‍തൃവീട്ടുകാര്‍ ആശുപത്രിയില്‍ ഉപേക്ഷിച്ചത്. ഗുരുവായൂര്‍ ഇരിങ്ങാപ്പുറം കറുപ്പംവീട്ടില്‍ റഷീദാണ് സജനയുടെ ഭര്‍ത്താവ്. ശനിയാഴ്ച വൈകീട്ട് മൂന്നു മണിക്കാണ് തലകറക്കമെന്നു പറഞ്ഞ് സജനയെ മുതുവട്ടൂര്‍ രാജ ആശുപത്രിയില്‍ കൊണ്ടുവരുന്നത്. ഈ സമയം സജന മരണപ്പെട്ടിരുന്നു. മരിച്ച വിവരം ഡോക്ടര്‍ പറഞ്ഞപ്പോള്‍ ഭര്‍തൃവീട്ടുകാര്‍ മൃതദേഹം കൊണ്ടുപോകാനുള്ള ശ്രമം നടത്തി. എന്നാല്‍ കഴുത്തില്‍ പാടുള്ളതിനാല്‍ ഡോക്ടര്‍ മൃതദേഹം വിട്ടുകൊടുക്കാതെ കണ്ടാണശേരി പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. ഇതോടെ ഭര്‍തൃവീട്ടുകാര്‍ സ്ഥലംവിട്ടു. ഇവരുടെ ഫോണുകളെല്ലാം സ്വിച്ച് ഒാഫായിരുന്നു. സജനയുടെ പിതാവിെൻറ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ഭര്‍തൃവീട്ടിലെ പീഡനമാണ് മകളുടെ മരണത്തിന് കാരണമെന്ന് പിതാവ് പരാതിപ്പെട്ടിട്ടുണ്ട്. നാലുമാസം പ്രായമായ മകൾ ഉൾപ്പെടെ രണ്ടു മക്കളുണ്ട് സജനക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.