തലശ്ശേരി: ഖാദി ഗ്രാമ വ്യവസായ പ്രദർശനവും വിൽപനയും തലശ്ശേരി ശാരദ കൃഷ്ണയ്യർ ഒാഡിറ്റോറിയത്തിൽ എ.എൻ. ഷംസീര്‍ എം.എൽ. എ ഉദ്ഘാടനം ചെയ്തു. തലശ്ശേരി നഗരസഭ വൈസ് ചെയർപേഴ്സൻ നജ്മ ഹാഷിം അധ്യക്ഷത വഹിച്ചു. ഇന്ദിരഗാന്ധി സഹകരണ ആശുപത്രി പ്രസിഡൻറ് മമ്പറം ദിവാകരന്‍ ആദ്യ വില്‍പന ഏറ്റുവാങ്ങി. നഗരസഭാംഗം മാജിദ അഷ്ഫാഖ്, സി.പി.എം തലശ്ശേരി ഏരിയ സെക്രട്ടറി എം.സി. പവിത്രൻ, സി.പി.െഎ മണ്ഡലം സെക്രട്ടറി അഡ്വ. പ്രദീപ് പുതുക്കുടി, തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് മണ്ണയാട് ബാലകൃഷ്ണൻ, ബി.ജെ.പി മണ്ഡലം പ്രസിഡൻറ് എം.പി. സുമേഷ് എന്നിവർ സംസാരിച്ചു. സർേവാദയ സംഘം സെക്രട്ടറി കെ.വി. വിജയമോഹനൻ സ്വാഗതവും പ്രസിഡൻറ് പി. പ്രസാദ് നന്ദിയും പറഞ്ഞു. മഹാത്മജിയുടെ 150ാം ജന്മവാര്‍ഷിക ആചരണത്തിെൻറ ഭാഗമായി ഖാദി പ്രചാരണത്തിനായി കണ്ണൂര്‍ സര്‍വോദയ സംഘം തലശ്ശേരി റെഡിമെയ്ഡ് കേന്ദ്രമാണ് ഒരു മാസം നീളുന്ന പ്രദർശനം സംഘടിപ്പിച്ചത്. ഖാദി, മസ്ലിന്‍, സില്‍ക്ക്, പോളിവസ്ത്ര ഷര്‍ട്ടിങ്, ദോത്തി, സാരി, ചുരിദാര്‍, റെഡിമെയ്ഡ്, സുഗന്ധ ദ്രവ്യങ്ങള്‍, കരകൗശല വസ്തുക്കൾ എന്നിവ ലഭിക്കും. ഖാദി തുണിത്തരങ്ങള്‍ക്ക് 50 ശതമാനം കിഴിവുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.