മെഡിക്കൽ ക്യാമ്പ് ഇന്ന്

തലശ്ശേരി: തീരദേശ മേഖലയിലെ ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ട് ഞായറാഴ്ച തലായി തീരദേശ പൊലീസ് സ്റ്റേഷനിൽ സൗജന്യ മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും നടത്തും. തീരദേശ പൊലീസ്, ഐ.എം.എ, മെഡിനോവ, തലശ്ശേരി പൊലീസ്, കടലോര ജാഗ്രത സമിതി എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ക്യാമ്പിൽ ഡോ. സി.കെ. രാജീവ് നമ്പ്യാർ, ഡോ. മായ ജിതിൻ എന്നിവരുടെ നേതൃത്വത്തിൽ രോഗികളെ പരിശോധിക്കും. രാവിലെ 10 മുതൽ 12 വരെയാണ് ക്യാമ്പ്. താൽപര്യമുള്ളവർ രാവിലെ ഒമ്പതോടെ തലായി തീരദേശ െപാലീസ് സ്റ്റേഷനിൽ എത്തണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.