പാനൂർ: ഇന്ത്യയുടെ മതേതര മുഖവും വികസിത ഇന്ത്യയും പുനഃസ്ഥാപിക്കാൻ കോൺഗ്രസ് അധികാരത്തിൽ തിരിച്ചുവരണമെന്ന് എ.പി. അബ്ദുള്ളക്കുട്ടി. മൊകേരി 94ാം ബൂത്ത് കോൺഗ്രസ് കമ്മിറ്റി കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ. മഹീന്ദ്രൻ മാസ്റ്റർ, കെ.ടി. ഗോവിന്ദൻ മാസ്റ്റർ, പൊന്നമ്പത്ത് ഗോവിന്ദൻ, കുനിയിൽ രാഘവൻ, കണ്ട്യൻ കുമാരൻ, മാവുള്ളതിൽ നാണു, വി. ബാലൻ എന്നിവരെ ചടങ്ങിൽ അനുസ്മരിച്ചു. വി.പി. രാജേഷ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിർവാഹക സമിതി അംഗം വി. സുരേന്ദ്രൻ, ഹരിദാസ് മൊകേരി, സി.കെ. കൃഷ്ണകുമാരി, രാജൻ പുതുശ്ശേരി, കെ. കൃഷ്ണൻ, പി.എൻ. അശോകൻ, പി.സി. അശോകൻ, എൻ. ശോഭന, കെ.പി. സതി, കൂലോത്ത് രാജീവൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.