തലശ്ശേരി സഹകരണ ആശുപത്രിക്ക് പുതിയ ഭരണസമിതി

തലശ്ശേരി: തലശ്ശേരി സഹകരണ ആശുപത്രിയിൽ പുതിയ ഭരണസമിതി അംഗങ്ങൾ ചുമതലയേറ്റു. 2013 മുതൽ 2018 വരെ തുടർന്ന എ.എൻ. ഷംസീർ എം.എൽ. എ പ്രസിഡൻറായ ഭരണസമിതി കാലാവധി കഴിഞ്ഞതിനെ തുടർന്നാണ് പുതിയ ഭരണസമിതി അധികാരമേറ്റത്. അഡ്വ. കെ. ഗോപാലകൃഷ്‌ണനാണ് പ്രസിഡൻറ്. ടി. സുധീറാണ് വൈസ് പ്രസിഡൻറ്. തലശ്ശേരി മുനിസിപ്പൽ ചെയർമാൻ സി.കെ. രമേശൻ, വൈസ് ചെയർപേഴ്സൻ നജ്മ ഹാഷിം, വി. ലീല, പി.കെ. ആശ, കെ.വി. മോഹനൻ, കെ.കെ. ശശീന്ദ്രൻ, വി. ശശീന്ദ്രൻ, ഡോ. സി.കെ. രാജീവ് നമ്പ്യാർ, ഡോ. സുധാകരൻ കോമത്ത്, എസ്. രവീന്ദ്രനാഥ പൈ, എ.എം. രവീന്ദ്രൻ എന്നിവർ ഭരണസമിതി അംഗങ്ങളാണ്. പുതുതായി തെരഞ്ഞെടുത്ത ഭരണസമിതി അംഗങ്ങൾക്ക് എ.എൻ. ഷംസീർ എം.എൽ.എയുടെയും കോഓപറേറ്റിവ് എംപ്ലോയീസ് യൂനിയൻ ആശുപത്രി യൂനിറ്റി​െൻറയും ഡോക്ടർമാരുടെയും നേതൃത്വത്തിൽ സ്വീകരണം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.