തലശ്ശേരി ചാലഞ്ചേര്‍സ് - ബിഗ് മാര്‍ട്ട് ക്രിക്കറ്റ് കാര്‍ണി​െവല്‍

തലശ്ശേരി: ഈ മാസം 27, 28 തീയതികളില്‍ ദുബൈ അല്‍അഹ്ദാഫ് സ്റ്റേഡിയത്തില്‍ നടക്കും. മൂന്നാമത്തെ കാർണിെവലാണിത്. 2016ലാണ് ആ ദ്യ കാർണിെവൽ നടന്നത്. യു.എ.ഇയിലെ വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന തലശ്ശേരിയിലെ പൂര്‍വകാല ക്രിക്കറ്റ് കളിക്കാരുടെ 12 ടീമുകളാണ് കാര്‍ണിെവലില്‍ പങ്കെടുക്കുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി ഒപ്പന, മാപ്പിളപ്പാട്ട്, മൈലാഞ്ചിയിടൽ ഉൾപ്പെടെ മത്സരങ്ങളും തലശ്ശേരി തനിമയിലുള്ള വിവിധ കലാപരിപാടികളും സംഘടിപ്പിക്കുമെന്ന് സംഘാടകരായ ബുഹാരി ബിൻ അബ്ദുൽ ഖാദിറും കെ.വി. ഗോകുൽദാസും വാർത്തസമ്മേളനത്തിൽ അറിയിച്ചു. ബാലഭാസ്‌കറി​െൻറ സ്മരണാർഥം വയലിന്‍ സദസ്സും യു.എ.ഇയുടെ ശില്‍പിയായ ഷെയ്ഖ് സായിദി​െൻറ സ്മരണാർഥം യു.എ.ഇയെ അടിസ്ഥാനമാക്കി ചിത്രരചനയും സംഘടിപ്പിക്കും. കുട്ടികൾക്ക് മാത്രമായി ചിത്രരചന മത്സരവും ഫാഷൻ ഷോയും ഉണ്ടാകും. ദിൽഷാദ് പൂച്ചക്കണ്ടി, അർഷാദ് പള്ളിയത്ത്, ബുഹാരി ബിൻ അബ്ദുൽ ഖാദിർ, എൻ. സായിഫ്, ആസാദ് മാളിയേക്കൽ, സി.ടി.കെ. അഫ്സൽ, കെ. നൗഷർ, വി.കെ. ഹാഷിം എന്നിവരാണ് കാർണിെവലിന് നേതൃത്വം നൽകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.