കല്യാശ്ശേരി: കെൽട്രോൺ വൈവിധ്യവത്കരണത്തിന് വിദഗ്ധ സമിതിയെ രൂപവത്കരിക്കുമെന്ന് മന്ത്രി ഇ.പി. ജയരാജന്‍. മാങ്ങാട്ടുപറമ്പിലെ കെൽട്രോൺ സ്ഥാപനം സന്ദർശിച്ചതിനുശേഷം സംസാരിക്കുകയായിരുന്നു അേദ്ദഹം. ഇതോടൊപ്പം കെൽട്രോൺ സ്ഥാപകനും ടെക്നോക്രാറ്റുമായ കെ.പി.പി. നമ്പ്യാരുടെ സ്മാരകം ഉടൻ നിർമിക്കുന്നതിനായി ശിലാസ്ഥാപനം ഒരു വർഷത്തിനുള്ളിൽ നടത്താനും ശ്രമിക്കുമെന്ന് മന്ത്രി പറഞ്ഞു. 20 വർഷത്തിലധികമായി ജോലി ചെയ്യുന്ന താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനായി ഉന്നത സമിതിയെ നിയോഗിച്ച് പഠനം നടത്തി റിപ്പോർട്ട് തയാറാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും തൊഴിലാളി സംഘടന പ്രതിനിധികളുടെ യോഗത്തിൽ മന്ത്രി ഉറപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.