കണ്ണൂർ: മയ്യിൽ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ അനുവദിച്ച ഐഡിയൽ ശാസ്ത്രലാബ് മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനംചെയ്തു. സ്കൂളിെൻറ വികസനപ്രവർത്തനങ്ങൾക്കായി കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്നുകോടി അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. ജെയിംസ് മാത്യു എം.എൽ.എ അധ്യക്ഷതവഹിച്ചു. സ്റ്റുഡൻറ് പൊലീസ് കാഡറ്റിെൻറ പതാക പി.കെ. ശ്രീമതി എം.പി കാഡറ്റ് അംഗങ്ങൾക്ക് കൈമാറി. ലാബ് മാന്വൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് പ്രകാശനംചെയ്തു. മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. ബാലൻ, സ്റ്റേറ്റ് കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി അംഗം കെ.സി. ഹരികൃഷ്ണൻ, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി. വസന്തകുമാരി, ജില്ല പഞ്ചായത്ത് അംഗം കെ. നാണു എന്നിവർ സംസാരിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ എം.കെ. അനൂപ് കുമാർ സ്വാഗതവും ഹെഡ്മാസ്റ്റർ ടി.കെ. ഹരീന്ദ്രൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.