പൊതു വിദ്യാലയങ്ങൾ നാടി​േൻറത്​ -മന്ത്രി

കണ്ണൂർ: പൊതുവിദ്യാലയങ്ങൾ നാടി​െൻറ വിദ്യാലയമാണെന്നും അതി​െൻറ വളർച്ചക്കുവേണ്ടി നാട്ടുകാർ ഒരുമിക്കണമെന്നും അതിനായി സർക്കാർ കൂടെയുണ്ടാവുമെന്നും മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്. മുണ്ടേരി എൽ.പി സ്‌കൂളിന് പുതുതായി നിർമിച്ച കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സ്‌കൂളിൽ കെ.എസ്.ടി.എയുടെ നിറവ് സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. സ്മാർട്ട് ക്ലാസ് മുറിയുടെ ഉദ്ഘാടനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. എം.പിമാരായ പി.കെ. ശ്രീമതി, കെ.കെ. രാഗേഷ്, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് എന്നിവർ മുഖ്യാതിഥികളായി. ജില്ല പഞ്ചായത്ത് അംഗം കെ. മഹിജ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.സി. അഹമ്മദ് കുട്ടി, കെ.പി. പത്മിനി ടീച്ചർ, ഗ്രാമപഞ്ചായത്തംഗങ്ങളായ രമ പുരുഷോത്തമൻ, ഇ. ജീജ, ഡി.ഡി.ഇ ടി.പി. നിർമല ദേവി, എ.ഇ.ഒ കെ.വി. സുരേന്ദ്രൻ, പി.കെ. ശബരീഷ് കുമാർ, സുരേഷ് ബാബു എളയാവൂർ, വി. ഫാറൂഖ്, യു. ബാബു ഗോപിനാഥ്, ജി. രാജേന്ദ്രൻ, കെ. സജീവൻ എന്നിവർ സംസാരിച്ചു. മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ. പങ്കജാക്ഷൻ സ്വാഗതവും അഡ്വ എം. പ്രഭാകരൻ നന്ദിയും പറഞ്ഞു. 103 വർഷമായി പ്രവർത്തിച്ചുവരുന്ന മുണ്ടേരി സ്‌കൂൾ പ്രദേശവാസികളുടെ സഹകരണത്തോടെയാണ് പുതിയ കെട്ടിടത്തിലേക്ക് മാറ്റിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.