പയ്യന്നൂർ: നാലുവർഷം പൂർത്തിയാവുമ്പോഴേക്കും ഒരുകോടിയിലധികം രൂപയുടെ ജീവകാരുണ്യ പ്രവർത്തനം നടത്തി പെരുമ്പയിലെ ജനങ്ങളുടെ മനസ്സിൽ ഇടംനേടിയ പെരുമ്പിയൻസ് വാട്സ് ആപ് കൂട്ടായ്മ യിലേക്ക്. 150 വീട്ടമ്മമാർക്ക് 20 വീതം ഗ്രോ ബാഗും വിത്തും സൗജന്യമായി വിതരണം ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാടനം 14ന് ഉച്ച 2.30ന് സി. കൃഷ്ണൻ എം.എൽ.എ നിർവഹിക്കുമെന്ന് ടീം ലീഡർ കെ.സി. അൻസാരി അറിയിച്ചു. ഉദ്ഘാടന ചടങ്ങിൽ ഗ്രോബാഗ് വിതരണം നഗരസഭ ചെയർമാൻ അഡ്വ.ശശി വട്ടക്കൊവ്വൽ നിർവഹിക്കും. കർഷകർക്കുള്ള ബാഡ്ജ് വിതരണം എസ്.കെ. ഹംസ ഹാജിയും ക്ലോത്ത് കാരി ബാഗ് വിതരണം കെ.ടി. സഹദുല്ലയും നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.