മഖാം ഉറൂസും നബിദിന സമ്മേളനവും

മട്ടന്നൂര്‍: പാലോട്ടുപള്ളി വെള്ളിയാഴ്ച തുടങ്ങുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. വെള്ളിയാഴ്ച 1.30ന് അബ്ദുറസാഖ് ദാരിമി പതാക ഉയര്‍ത്തും. രാത്രി എട്ടുമണിക്ക് ഉറൂസ് ഉദ്ഘാടനം പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. കെ.കെ. അബ്ദുൽ റഹ്മാന്‍ ഹാജി അധ്യക്ഷത വഹിക്കും. വിവിധ വിഷയങ്ങളില്‍ ശൗക്കത്തലി മൗലവി വെള്ളമുണ്ട, പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍, അന്‍വര്‍ മുഹ്‌യുദ്ദീന്‍ ഹുദവി, അഷ്‌റഫ് റഹ്മാനി ചൗക്കി, ഖലീല്‍ ഹുദവി കാസർകോട്, അബ്ദുൽഗഫൂര്‍ മൗലവി, മുസ്തഫ ഹുദവി ആക്കോട്, സിംസാറുല്‍ ഹഖ് ഹുദവി, അസീസ് ഫൈസി മീനങ്ങാടി, അറക്കല്‍ അബ്ദുറസാഖ് ദാരിമി എന്നിവര്‍ പ്രഭാഷണം നടത്തും. 20ന് വൈകീട്ട് നടക്കുന്ന കൂട്ടുപ്രാര്‍ഥനക്ക് പി.പി. ഉമ്മര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് നടക്കുന്ന നബിദിന മഹാസമ്മേളനം പാണക്കാട് സാബിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അബ്ദുൽ റഹ്മാന്‍ കല്ലായി അധ്യക്ഷത വഹിക്കും. വാര്‍ത്തസമ്മേളനത്തില്‍ ഇ.പി. ഷംസുദ്ദീന്‍, മുഹമ്മദ് ചൂര്യോട്ട്, വി.എന്‍. മുഹമ്മദ്, കെ.പി. ഹനീഫ, മുസ്തഫ ചൂര്യോട്ട്, യു.പി. അഷറഫ്, എന്‍.കെ. മുസ്തഫ, ഉബൈദ് പാലോട്ടുപള്ളി എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.