റോഡരികിൽ അപകടഭീഷണിയുയർത്തി കൂറ്റൻ മരം

ഇരിട്ടി: ഇരിട്ടി-പേരാവൂർ റൂട്ടിലെ പയഞ്ചേരിയിൽ കൂറ്റൻ മരം അപകടാവസ്ഥയിൽ. ശിഖരങ്ങൾ ഇടക്കിടെ അടർന്നുവീഴുമ്പോൾ യാത്രക്കാർ രക്ഷപ്പെടുന്നത് തലനാരിഴക്കാണ്. പയഞ്ചേരി വൈരിഘാതകൻ ക്ഷേത്രത്തിനു സമീപമുള്ള കൂറ്റൻ മാവാണ് അപകടാവസ്ഥയിലുള്ളത്. പകുതി ഭാഗം ഉണങ്ങിയ നിലയിലാണ്. മരം നിലംപൊത്തിയാൽ വൻ അപകടത്തിന് തന്നെ വഴിയൊരുക്കും. ബന്ധപ്പെട്ടവർ ഇടപെട്ട് അപകടാവസ്ഥയിലായ ഈ മരം മുറിച്ചുനീക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.