മാഹി: പന്തക്കൽ, മാക്കുനി ഭാഗങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നിരോധിത പുകയില ഉൽപന വിൽപന വ്യാപകമാവുന്നതായി പരാതി. ചൊവ്വാഴ്ച രാത്രി മാക്കുനിയിലെ കോഴിക്കട അടക്കമുള്ള മൂന്ന് വ്യാപാര സ്ഥാപനങ്ങളിൽ മാഹി പൊലീസ് സൂപ്രണ്ട് സി.എച്ച്. രാധാകൃഷ്ണ, സർക്കിൾ ഇൻസ്പെക്ടർ എ. ഷൺമുഖം, പള്ളൂർ എസ്.ഐ സെന്തിൽ കുമാർ, പന്തക്കൽ എസ്.ഐ ഷൺമുഖം എന്നിവരടങ്ങിയ സംഘം മിന്നൽ പരിശോധന നടത്തി നിരോധിത ലഹരി ഉൽപന്നങ്ങൾ കണ്ടെടുത്തു. ആയില്യം സ്റ്റോർ ഉടമ ശശി, ജീവനക്കാരൻ ഈസ്റ്റ് പള്ളൂരിലെ കണ്ടോത്ത്ങ്കണ്ടി നിഖിൽ എന്നിവരെ പള്ളൂർ പൊലീസ് അറസ്റ്റ് ചെയ്തു. ശശിയുടെ കടയിൽനിന്ന് വിൽപനക്കായി സൂക്ഷിച്ച നിരോധിത പുകയില ഉൽപന്നങ്ങൾ കണ്ടെടുത്തു. തിരച്ചിലിൽ പുകയില ഉൽപന്നങ്ങൾ കണ്ടെത്താത്തതിനാൽ കസ്റ്റഡിയിലെടുത്ത രണ്ട് വ്യാപാരികളെ വിട്ടയച്ചു. ശശിയെയും കടയിലെ ജീവനക്കാരനെയും ബുധനാഴ്ച മാഹി കോടതിയിൽ ഹാജരാക്കി. മാഹി പൊലീസ് സൂപ്രണ്ടിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് മിന്നൽ പരിശോധന നടത്തിയത്. ഒക്ടോബർ 31ന് പന്തക്കൽ ഇടയിൽപീടികയിൽ പുകയില ഉൽപന്നങ്ങൾ നടന്ന് വിൽപന നടത്തവേ നിടുംബ്രം സ്വദേശി പെരിങ്ങോത്ത് ഹൗസിൽ ദിനരാജിനെ പള്ളൂർ എസ്.ഐ സെന്തിൽ കുമാർ അറസ്റ്റ് ചെയ്തിരുന്നു. കർശന നടപടി സ്വീകരിക്കുമെന്ന് മാഹി എസ്.പി മാഹി: പുകയില ഉൽപന്നങ്ങൾ വിൽപനക്ക് സൂക്ഷിക്കുന്ന വ്യാപാരികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് എസ്.പി സി.എച്ച്. രാധാകൃഷ്ണ മുന്നറിയിപ്പ് നൽകി. കടയുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതടക്കമുള്ള കാര്യങ്ങൾ മാഹി നഗരസഭ കമീഷണറുമായി കൂടിയാലോചിക്കുമെന്നും എസ്.പി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.