മാഹി: മാഹിയിൽനിന്ന് പുതുച്ചേരിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന രണ്ടു വിദ്യാർഥികളെ കോഴിക്കോട് ബസ് സ്റ്റാൻഡിൽനിന്ന് ബസ് കയറ്റാതെ പോയ സംഭവത്തെക്കുറിച്ച് അേന്വഷണം നടത്തണമെന്ന് ആവശ്യം. പുതുച്ചേരിയിലെ മെഡിക്കൽ കോളജുകളിൽ പഠിക്കുന്ന പള്ളൂരിലെ ദിൽഷ, വിസ്മയ എന്നീ വിദ്യാർഥിനികൾക്കാണ് കഴിഞ്ഞ ദിവസം ദുരനുഭവമുണ്ടായത്. കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ ബസ് നിർത്തിയപ്പോൾ ശുചിമുറിയിൽ പോയ വിദ്യാർഥികൾ തിരിച്ചുവരുന്നതിനുമുമ്പ് ബസ് പുറപ്പെെട്ടന്നാണ് ആരോപണം. നാട്ടുകാരും പൊലീസും ഇടപെട്ട് കുട്ടികളെ മറ്റൊരു ബസിൽ രാമനാട്ടുകരയിലേക്ക് കയറ്റിവിടുകയും പി.ആർ.ടി.സി അധികൃതരെ അറിയിക്കുകയും ചെയ്തു. തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് കുട്ടികളെ രാമനാട്ടുകരയിൽ ഇറക്കിയെങ്കിലും പി.ആർ.ടി.സി ബസ് കാത്തുനിന്നിരുന്നില്ല. വീണ്ടും പി.ആർ.ടി.സി അധികൃതരുമായി ബന്ധപ്പെട്ടതിനെ തുടർന്ന് ബസ് പാലക്കാട് ഹൈവേയിൽ നിർത്തി. ഓട്ടോ പിടിച്ച് രാത്രി ഒമ്പേതാടെ ബസ് ലഭിച്ചു. എങ്കിലും ബുക്ക് ചെയ്ത സീറ്റ് ലഭിച്ചില്ല. ഇവരുടെ സീറ്റ് മറ്റു രണ്ടുപേർക്ക് കണ്ടക്ടർ നൽകിയിരുന്നു. ഇതേത്തുടർന്ന് കുട്ടികളും യാത്രക്കാരും തമ്മിൽ വാക്ക്തർക്കം രൂക്ഷമായി. ബസിലെ മറ്റു യാത്രക്കാരുടെ ഇടപെടലിനെ തുടർന്ന് കണ്ടക്ടർ ആവശ്യപ്പെട്ടത് പ്രകാരം കുട്ടികൾക്ക് സീറ്റ് തിരിച്ചുനൽകി. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് പ്രിയദർശിനി യുവകേന്ദ്ര ആവശ്യപ്പെട്ടു. പ്രസിഡൻറ് അൻസിൽ അരവിന്ദ്, ജന. െസക്രട്ടറി അലി അക്ബർ ഹാഷിം എന്നിവർ പി.ആർ.ടി.സി ചെയർമാൻ, മാനേജിങ് ഡയറക്ടർ, മാഹി റീജനൽ അഡ്മിനിസ്ട്രേറ്റർ എസ്. മാണിക്കദീപൻ എന്നിവർക്ക് പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.