തലശ്ശേരി: തലശ്ശേരി പൈതൃക ടൂറിസം പദ്ധതി യാഥാർഥ്യമാക്കാൻ കടപ്പുറവും പരിസരവും നവീകരിക്കുന്ന ജോലി ഒച്ചിെൻറ വേഗതയിലായപ്പോൾ മറുഭാഗത്ത് ടൂറിസത്തിെൻറ വികൃതമുഖം തുറന്നുകാട്ടി മാലിന്യക്കൂമ്പാരം. കടൽപാലം പരിസരത്തും പിയർ റോഡിലുമാണ് മാലിന്യം കുമിഞ്ഞുകൂടിയിട്ടുള്ളത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇൻറർലോക്ക് ചെയ്ത് നവീകരിച്ച പിയർ റോഡിൽ പഴയ വാഹനങ്ങളുടെ പൊളിച്ചിട്ട ഭാഗങ്ങളും ചെരിപ്പുകളും പ്ലാസ്റ്റിക്കും ഉൾപ്പെടെയുള്ള മാലിന്യങ്ങൾ പരസ്യമായി തള്ളിയിരിക്കുകയാണ്. വിനോദ സഞ്ചാരികളെ ആകർഷിക്കാൻ പാകത്തിലാണ് തലശ്ശേരിയിൽ ടൂറിസം പദ്ധതിക്ക് രൂപകൽപന നൽകിയത്. എന്നാൽ, വിഭാവനം ചെയ്ത പ്രവൃത്തികൾ ഇനിയും മുഴുമിച്ചിട്ടില്ല. വലിയ വാഹനങ്ങൾ പിയർ റോഡിലൂടെ കടത്തിവിടുന്നത് സംബന്ധിച്ച് അധികൃതരും ഇവിടെയുള്ള വ്യാപാരികളടക്കമുള്ളവരും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്. േറാഡിെൻറ നിർമാണ പ്രവൃത്തി താളംതെറ്റിയ നിലയിലാണ്. നിർമാണം പാതിവഴിയിൽ ഉപേക്ഷിച്ച റോഡിൽ കാർ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഇപ്പോൾ കടന്നുപോകുന്നുമുണ്ട്. പിയർ റോഡിൽ മാത്രമല്ല, കടൽപാലത്തിെൻറ രണ്ടറ്റത്തും മാലിന്യം കുമിഞ്ഞ് ചീഞ്ഞുനാറുകയാണ്. നഗരത്തിൽനിന്ന് ശേഖരിക്കുന്ന മാലിന്യമടക്കം കടലോരത്ത് തള്ളുന്നതായി ആക്ഷേപമുണ്ട്. പലതവണ ഇത് വാർത്തയായിട്ടുമുണ്ട്. ദിവസങ്ങൾ കഴിയുംതോറും തള്ളുന്ന മാലിന്യത്തിെൻറ തോത് വർധിക്കുന്നതല്ലാതെ ഇത് നീക്കാൻ നടപടി കൈക്കൊണ്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.