ശാസ്ത്രരംഗം നടത്തി

ശ്രീകണ്ഠപുരം: മാപ്പിള എ.എൽ.പി സ്കൂളിൽ സി.വി. രാമൻ ദിനത്തോടനുബന്ധിച്ച് ശാസ്ത്രരംഗം പരിപാടി നടത്തി. കെ.വി. ശശിധരൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് എം. പ്രകാശൻ അധ്യക്ഷത വഹിച്ചു. കെ. ധന്യ, കെ.പി. ഇബ്രാഹീം. എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ കെ.പി. ലത്തീഫ് സ്വാഗതവും കെ. ഇർഷാദ് മാസ്റ്റർ നന്ദിയും പറഞ്ഞു. നേത്രരോഗ പരിശോധന ക്യാമ്പ് ശ്രീകണ്ഠപുരം: ചെങ്ങളായി ഗ്രാമോദ്ധാരണ ഗ്രന്ഥാലയം വായനശാല കണ്ണൂർ അൽസലാമ കണ്ണാശുപത്രിയുടെ സഹകരണത്തോടെ നേത്രരോഗ പരിശോധന ക്യാമ്പും തിമിര ശസ്ത്രക്രിയ നിർണയവും നടത്തി. 120ഓളം പേർ ക്യാമ്പിൽ പങ്കെടുത്തു. കെ. ദിവാകരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ.പി. അബ്ദുല്ലക്കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഡോ. മുഹമ്മദ് കുഞ്ഞി, സി.വി.എൻ. ഇഖ്ബാൽ, എം.പി. കുഞ്ഞിമൊയ്തീൻ, എം.വി. പത്മനാഭൻ, ബി. അരുൺകുമാർ, കെ. ഷൈജു എന്നിവർ സംസാരിച്ചു. സെക്രട്ടറി എൻ.കെ.എ. ലത്തീഫ് സ്വാഗതവും എ. അജയൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.