കെ.എസ്.ആര്‍.ടി.സി ബസില്‍നിന്ന്​ തെറിച്ചുവീണ് വിദ്യാര്‍ഥിനിക്ക് പരിക്ക്

ദേളി: കെ.എസ്.ആര്‍.ടി.സി ബസില്‍നിന്ന് തെറിച്ചുവീണ് പത്താംക്ലാസ് വിദ്യാര്‍ഥിനിക്ക് പരിക്ക്. കോളിയടുക്കത്തെ ഫൗസിയ-മുഹ്‌സിന്‍ ദമ്പതികളുടെ മകള്‍ ഫാത്തിമത്ത് ഫര്‍സാന ഷെറിനാണ് (15) നെറ്റിക്കും കൈക്കും പരിക്കേറ്റത്. ജി.എച്ച്.എസ്.എസ് ചെമ്മനാട് സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനിയാണ്. ദേളി കപ്പണയില്‍െവച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥിനിയെ കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാസര്‍കോട് പരവനടുക്കം പൊയ്‌നാച്ചി വഴി കല്ലളിയിലേക്ക് പോവുന്ന ബസില്‍ നിന്നാണ് കുട്ടി പുറത്തേക്ക് വീണത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.