പയ്യന്നൂർ: കോൽക്കളിയുടെ കലാപാരമ്പര്യം നിറഞ്ഞുനിൽക്കുന്ന രാമന്തളിയുടെ മണ്ണിൽ പുതിയ അധ്യായം എഴുതിച്ചേർത്ത് ചരിത്രത്തിെൻറ ഭാഗമായി വനിതകളും. പുരുഷാധിപത്യം നിറഞ്ഞുനിന്ന രാമന്തളിയുടെ കോൽക്കളി ചരിത്രത്തിലേക്കാണ് ഒരു കൂട്ടം വനിതകൾ ചരടുകുത്തി കോൽക്കളിയിൽ അരങ്ങേറ്റം കുറിച്ചത്. രാമന്തളി മഹാത്മാ സ്മാരക കൾച്ചറൽ സെൻററിെൻറ വനിതവിഭാഗമായ മഹാത്മാ വനിത വേദിയുടെ നേതൃത്വത്തിലാണ് ചരടുകുത്തി കോൽക്കളിയിൽ അരങ്ങേറ്റം കുറിച്ചത്. ഫോക്‌ലോർ അവാർഡ് ജേതാവായ ഗുരുക്കൾ പ്രഭാകരൻ തരംഗിണിയുടെ ശിക്ഷണത്തിൽ മൂന്നുമാസമായി അഭ്യസിച്ചുവന്ന ചരടുകുത്തി കോൽക്കളി അരങ്ങേറ്റം രാമന്തളി ശങ്കരനാരായണ ക്ഷേത്രപരിസരത്താണ് നടന്നത്. കോൽക്കളിക്ക് മുന്നോടിയായി ഉദ്ഘാടനസമ്മേളനം രാമന്തളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.വി. ഗോവിന്ദൻ ഉദ്ഘാടനംചെയ്തു. കൾച്ചറൽ സെൻറർ സെക്രട്ടറി പി.വി. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. കണ്ണൂർ ഡയറ്റ് സീനിയർ െലക്ചറർ ഡോ. എം. ബാലൻ മുഖ്യാതിഥിയായി. ചടങ്ങിൽ ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവും രാമന്തളിയിലെ കോൽക്കളി ഗുരുക്കളുമായ കെ.പി. രാഘവൻ നായർ, പ്രഭാകരൻ തരംഗിണി, ഭാഗവതർ കെ.വി. ഭാർഗവൻ എന്നിവരെ ഫോക്‌ലോർ അക്കാദമി മുൻ സെക്രട്ടറി എം. പ്രദീപ്കുമാർ ഉപഹാരം നൽകി ആദരിച്ചു. പഞ്ചായത്ത് അംഗം കെ.പി. രാജേന്ദ്രൻ, കോടിയത്ത് കൃഷ്ണ പൊതുവാൾ, പി.പി. നാരായണി, നളിനി ശ്രീധരൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.