ടാക്‌സിസ്​റ്റാൻഡില്ല; ഡ്രൈവര്‍മാര്‍ പ്രയാസത്തിൽ

മട്ടന്നൂര്‍: നഗരത്തില്‍ ടാക്‌സിസ്റ്റാൻഡില്ലാത്തതിനാല്‍ വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ സൗകര്യമില്ലാതെ ഡ്രൈവര്‍മാര്‍ പ്രയാസത്തില്‍. നേരത്തേയുണ്ടായിരുന്ന സ്റ്റാൻഡില്‍ നഗരസഭ ഷോപ്പിങ് കോംപ്ലക്‌സ് പണിതതോടെയാണ് പാര്‍ക്കിങ് സൗകര്യമില്ലാതായത്. ഉടൻ സ്റ്റാൻഡ് നിര്‍മിക്കുമെന്ന നഗരസഭയുടെ വാഗ്ദാനം വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും നടപ്പാകാത്തത് ഡ്രൈവര്‍മാരില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. കാര്‍, ജീപ്പ്, ട്രാവലര്‍ തുടങ്ങി നിരവധി വാഹനങ്ങളാണ് നഗരത്തിലുള്ളത്. പാര്‍ക്കിങ് സൗകര്യമില്ലാത്തതിനാല്‍ മിനിലോറികളും ചരക്കുവാഹനങ്ങളും റോഡരികില്‍ പലയിടങ്ങളിലായി നിര്‍ത്തിയിടുന്നത് നിത്യകാഴ്ചയാണ്. ബസ്സ്റ്റാൻഡ്, ഐ.ബി പരിസരം, മാവേലി സ്റ്റോര്‍ പരിസരം, മരുതായി റോഡ്, കണ്ണൂര്‍ റോഡ് തുടങ്ങിയ സ്ഥലങ്ങളിലാണ് ടാക്‌സി വാഹനങ്ങള്‍ നിലവില്‍ നിര്‍ത്തുന്നത്. ഇത് ഗതാഗതക്കുരുക്കിനുമിടയാക്കാറുണ്ട്. ഇതിനിടെ പൊലീസ് സ്റ്റേഷനു പിറകുവശം ടാക്‌സി പാര്‍ക്കിങ്ങിന് സൗകര്യമൊരുക്കാന്‍ നഗരസഭ നീക്കമാരംഭിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.